യാത്രാക്കാരനേയും കുടുംബത്തേയും കയറ്റാതെ ബസ് പോയി;കെ.എസ്.ആർ.ടി.സിയോട് 7000 രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ തർക്ക പരിഹാര ഫോറം;ടിക്കറ്റ് ചാർജ്ജും മടക്കി നൽകണം.

ബെംഗളൂരു : നിങ്ങൾ ഓൺലൈനായി ബുക്ക് ചെയ്ത് മുന്കൂറായി ടിക്കറ്റിന് പണമടച്ചിട്ടും ബസ് നിങ്ങളെ കൂട്ടാതെ പോയാൽ എന്ത് ചെയ്യും? ഇങ്ങനെ പ്രശ്നത്തിൽ അകപ്പെട്ടപ്പോൾ കൃത്യമായ ഇടപെടലിലൂടെ സാധാരണ യാത്രക്കാരൻ്റെ ശക്തി എന്താണെന്ന് വെളിപ്പെടുത്തി കൊടുത്തിരിക്കുകയാണ് ശേഷാദ്രി പുരത്ത് താമസിക്കുന്ന സുനിൽ കുമാർ.ഇത് ഓരോ വായനക്കാർക്കും ഒരു മാതൃക കൂടിയാണ്.

25 മെയ് 2018ൽ തൻ്റെ നാടായ ചിക്കമഗളൂരിൽ പോയി തിരിച്ചു വരാൻ കർണാടക ആർ ടി സി യുടെ സ്ലീപ്പർ ടിക്കറ്റ് ഇദ്ദേഹം റിസർവ് ചെയ്തു, ഭാര്യയും 4 വയസായ കുട്ടിയും കൂടെയുണ്ട്.

9.30 ഹരിഹരപുര എന്ന സ്റ്റോപ്പിൽ അദ്ദേഹം ബസ് കാത്തുനിന്നു ,എന്നാൽ ബസ് വന്നില്ല ,തുടർച്ചയായി കണ്ടക്ടറുടെ നമ്പറിൽ വിളിച്ചപ്പോഴും മറുപടി ഒന്നും ഇല്ല ,അവസാനം 10:30 ന് കണ്ടക്ടർ സുനിലിനെ തിരിച്ച് വിളിച്ചു, തങ്ങൾ നരസിംഹരാജപുര എന്ന സ്ഥലത്ത് എത്തിയിരിക്കുന്നു. സുനിൽ വരാത്തതിനാൽ ഞങ്ങൾ നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് നൽകിയിരിക്കുന്നു എന്ന് അറിയിക്കാനായിരുന്നു ഇത്.

അടുത്ത ദിവസം സുനിൽ തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് എഴുതിയ പരാതി ശൃംഗേരി റിസർവേഷൻ കൗണ്ടറിൽ നൽകി, അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല.

നവമ്പർ 27 ന് ബെംഗളുരിലെ അർബൻ ഡിസ്ട്രിക്റ്റ് കൺസ്യൂമർ ഡെസ്പൂട്ട് റീഡ്രസൽ ഫോറത്തിൽ ഒരു പരാതി നൽകി.

ബസ് 9:40 ന് നിർദ്ദിഷ്ട സ്ഥലത്ത് എത്തിയിരുന്നു എന്നും 10 മിനിറ്റോളം കാത്ത് നിന്ന് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടായതിനാൽ യാത്ര തിരിക്കുകയായിരുന്നു എന്നും യാത്രക്കാരനെ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചില്ല എന്നും  കെ.എസ്.ആർ.ടി.സി വാദിച്ചു.

എന്നാൽ ബസ് ട്രാക്കിംഗ് സിസ്റ്റം പരിശോധിച്ച ഫോറത്തിന് അത് കളവാണ് എന്ന് മനസ്സിലായി, എം.ഡിയും മറ്റ് ജീവനക്കാരും ചേർന്ന് 5000 രൂപ പരാതിക്കാരന് നൽകാൻ ഉത്തരവായി.2000 രൂപ കോടതിച്ചെലവിന് കെ.എസ്.ആർ ടി യും നൽകണം.1300 രൂപ ടിക്കറ്റ് റീഫണ്ടും നൽകണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us