വെർട്ടിക്കൽ ഗാർഡൻ പദ്ധതിയുമായി നമ്മ മെട്രോയും.

ബെംഗളൂരു: നഗരത്തെ ഹരിതാഭമാക്കുന്നതിന് നമ്മമെട്രോ തൂണുകളിൽ വെർട്ടിക്കൽ ഗാർഡനൊരുക്കാൻ മെേട്രാറെയിൽ കോർപ്പറേഷന്റെ പദ്ധതി. ഗ്രീൻ ലൈനിലെ 549 തൂണുകളിലാണ് കോർപ്പറേഷൻ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുക. സംപിഗെ റോഡ് മുതൽ പീനിയ ഇൻഡസ്ട്രി വരെയുള്ള തൂണുകളും നാഷണൽ കോളേജ് മുതൽ ആർ.വി. കോളേജ് വരെയുള്ള തൂണുകളുമാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയിൽ 96 തൂണുകളിൽ നിലവിൽ വെർട്ടിക്കൽ ഗാർഡനുകളുണ്ട്.

നഗരത്തിലെ വിവിധ ആർട്ട് സ്കൂളുകളെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും പങ്കാളികളാക്കി പദ്ധതി നടപ്പാക്കാനാണ് മെട്രോ റെയിൽ കോർപ്പറേഷൻ ആലോചിക്കുന്നത്. വെർട്ടിക്കൽ ഗാർഡൻ ഒരുക്കാൻ ആവശ്യമായി വരുന്ന ചെലവ് കണ്ടെത്താൻ നിലവിലെ സാഹചര്യത്തിൽ മെേട്രാ റെയിൽ കോർപ്പറേഷന് കഴിയില്ലെന്നാണ് കണ്ടെത്തൽ. ഇവ സ്ഥാപിക്കാനും പരിപാലിക്കാനും വിദഗ്ധരുടെ സേവനവും ആവശ്യമാണ്.

  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കാൻ സന്നദ്ധരാകുന്ന സ്ഥാപനങ്ങൾക്ക് നിശ്ചിത കാലത്തേക്ക് തൂണുകളിൽ പരസ്യം പതിക്കാനുള്ള അനുമതി നൽകുന്നതുൾപ്പെടെയുള്ള നിർദേശങ്ങളും പരിഗണിക്കും. വൻകിട കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്.

നിലവിൽ ഭൂരിഭാഗം മെട്രോ തൂണുകളിലും വിവിധ സന്നദ്ധ സംഘടനകൾ മുൻകൈയെടുത്ത് തയ്യാറാക്കിയ ചിത്രപ്പണികളാണുള്ളത്. വെർട്ടിക്കൽ ഗാർഡൻ വരുന്നതോടെ തൂണുകൾ കൂടുതൽ മനോഹരമാകുമെന്നാണ് ബി.എം.ആർ.സി.എല്ലിന്റെ പ്രതീക്ഷ. വിദേശരാജ്യങ്ങളിലും ചെന്നൈ ഉൾപ്പെടെയുള്ള മെട്രോകളിലെയും തൂണുകളിലെ വെർട്ടിക്കൽ ഗാർഡനുകളാണ് നമ്മമെട്രോയുടെ മാതൃക. 2017-ൽ എം.ജി. റോഡ് മെട്രോ സ്റ്റേഷനിലെയും ബൈയ്യപ്പനഹള്ളി, എം.ജി. റോഡ് പാതയിലെയും ചില തൂണുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർട്ടിക്കൽ ഗാർഡനുകൾ സ്ഥാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
[masterslider id="10"]

Related posts