വിധവയിൽ നിന്ന് 27 കോടി തട്ടിച്ച മന്ത്രവാദിയെ പൊക്കി പോലീസ്.

ബെംഗളൂരു :രാമമൂർത്തി നഗറിൽ വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയെന്ന കേസിൽ 4 പേർ അറിൽ. ദൈവ ദർശനം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നു വീട്ടമ്മ ഗീത(48) നൽകിയ പരാതിയിൽ നാഗരാജ്
എന്നയാൾ ഉൾപ്പെടെ 4 പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

2009ൽ ഭർത്താവിന്റെ മരണശേഷം ഒട്ടേറെ കുടുംബ പ്രശ്നങ്ങൾ നേരിട്ടെന്നും ഇതിനിടെയാണ് നാഗരാജുമായി പരിചയത്തിലായതെന്നും ഗീത പറഞ്ഞു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

തനിക്കു ദൈവ ദർശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തിൽ ഇടപെടൽ നടത്തിയ നാഗരാജ് ഗീതയുടെ വീട്ടിൽ ഒട്ടേറെ പൂജകളും നടത്തി.

പറയുന്നതു പോലെ ചെയ്തില്ലെങ്കിൽ തനിക്കും 3 മക്കൾക്കും ജീവഹാനിയുണ്ടാകുമെന്നും ഇയാൾ
ഭയപ്പെടുത്തി.

ഇയാളുടെ നിർബന്ധത്തിനു വഴങ്ങി സ്വന്തം ഉടമസ്ഥതയിലുള്ള ഒട്ടേറെ ഭൂമി ഇവർ വിൽപ്പന നടത്തി.

ഇതിന്റെ കമ്മിഷനു പുറമേ 5 കോടി രൂപയും 3 കിലോ സ്വർണാഭരണങ്ങളും ഇയാൾ വാങ്ങിയതായി വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts