ബെംഗളൂരു : കാമ്പസുകളിൽ ലഹരിമരുന്ന് ഉപയോഗം, ലൈംഗികാതിക്രമം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി വിശ്വേശരയ്യ ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം നിർബന്ധമാക്കി.
കോളേജ് ക്യാമ്പുകളിലെ എല്ലാ പ്രധാനയിടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് വിടിയു രജിസ്ട്രാർ കോളേജുകൾക്ക് അയച്ച സർക്കുലറിൽ നിർദേശിക്കുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിലായുള്ള 203 എൻജിനിയറിങ് കോളേജുകൾ വിടിയുവിന് കീഴിലാണ്. കോളേജുകളിൽ ലഹരി ഉപയോഗം, റാഗിങ്, ലൈംഗികാതിക്രമം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടിയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം കോളേജുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണമെന്നും സർവകലാശാല നിർദേശിച്ചിട്ടുണ്ട്. കാമ്പസിൽ ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.