സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചത് 111 പേർ; കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നൽകിയെന്ന് സർക്കാർ

ബെംഗളൂരു : ഇത്തവണ കാലവർഷക്കെടുതിയിൽ കർണാടകത്തിൽ ഇതുവരെ നഷ്ടമായത് 111 പേരുടെ ജീവൻ. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ ഏഴുവരെയുള്ള കണക്കാണിത്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം ആകെ 555 കോടി രൂപ സഹായം നൽകിയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

651 വീടുകൾ പൂർണമായും 9087 വീടുകൾ ഭാഗികമായും തകർന്നു. ആയിരത്തിലേറെ കന്നുകാലികളും മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ചത്തു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ആകെ 5.2 ലക്ഷം ഹെക്ടർ വിളനാശമുണ്ടായി. ഇതിൽ ഏറ്റവുംകൂടുതൽ നാശം സംഭവിച്ചത് കലബുറഗി ജില്ലയിലാണ്.

ഇവിടെ 1.05 ലക്ഷം ഹെക്ടറിൽ കൃഷിനശിച്ചു. ഗദഗ് ജില്ലയിൽ 1.01 ലക്ഷം ഹെക്ടറിലും കൃഷിനശിച്ചു. 683 കിലോമീറ്റർ ദേശീയപാതയും 1383 കിലോമീറ്റർ പ്രധാന ജില്ലാറോഡുകളിലും നാശമുണ്ടായി.

ഗ്രാമീണറോഡുകളിൽ 5558 കിലോമീറ്ററോളം നാശം സംഭവിച്ചു. 1877 സ്കൂളുകൾക്കും 1018 അങ്കണവാടികൾക്കും നാശം സംഭവിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts