ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശം; ഹിന്ദുസംഘടനകൾ ചാമുണ്ഡിമലയിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് പോലീസ് തടഞ്ഞു

protest strike

ബെംഗളൂരു : ചാമുണ്ഡിമലയും ചാമുണ്ഡിദേവീ ക്ഷേത്രവും ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞതിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനകൾ ചൊവ്വാഴ്ച ചാമുണ്ഡിമലയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.

അന്താരാഷ്ട്ര ബുക്കർ സമ്മാന ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ ഇത്തവണത്തെ മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാൻ സർക്കാർ ക്ഷണിച്ചതിൽ ബിജെപി ഉയർത്തിയ പ്രതിഷേധത്തെ തള്ളിക്കളയുമ്പോഴായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

ഹിന്ദു ജാഗരണ വേദികെയും മറ്റ് ഏതാനും ഹിന്ദുസംഘടനകളും ചേർന്നാണ് ചാമുണ്ഡി ബെട്ടാ ചലോ(ചാമുണ്ഡി മലയിലേക്ക് ചലോ) എന്നപേരിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിലുള്ള പ്രതിഷേധവും മാർച്ചിൽ ഉയർത്തി.

ധർമസ്ഥലക്ഷേത്രത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും പ്രവർത്തകർ ഉന്നയിച്ചു. മൈസൂരു കൃഷ്ണരാജ മണ്ഡലം എംഎൽഎ ടി.എസ്. ശ്രീവത്സയുടെ നേതൃത്വത്തിലാണ് മാർച്ച് ആരംഭിച്ചത്. ചാമുണ്ഡിമലയിലേക്കുള്ള റോഡിലെ കറുബരഹള്ളി സർക്കിളിലെത്തിയപ്പോൾ പോലീസ് തടഞ്ഞു.

എംഎൽഎയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻ എംഎൽഎ എൽ. നാഗേന്ദ്ര, മുൻ മേയർ സന്ദേശ് സ്വാമി, നിരവധി വനിതാപ്രവർത്തകർ എന്നിവരെയും കസ്റ്റഡിയിലെടുത്ത്‌ നീക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts