മൈസൂരു ദസറയോട് അനുബന്ധിച്ച് ലിംഗാംബുധി ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പമേള ഒരുക്കും

ബെംഗളൂരു : ദസറ ആഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് ദൃശ്യവിരുന്ന് ഒരുക്കാൻ ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പമേള.

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടു വരെയാണ് ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിൽ വൈവിധ്യമാർന്ന പുഷ്പമേള ഒരുങ്ങുന്നത്.

രാമകൃഷ്ണനഗറിലെ ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പ പ്രദർശനം നടക്കുക. 40,000- ത്തിലധികം പൂച്ചട്ടികളിലായി 450- ലധികം ഇനം പുഷ്പങ്ങൾ കാഴ്ചയ്ക്ക് വിരുന്നൊരുക്കും.

  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!

15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗാർഡനിൽ ഇതോടനുബന്ധിച്ച് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുക.

റോസാപ്പൂക്കൾ, പ്ലൂമേരിയ (ഫ്രാങ്കിപാനി), ബൗഹിനിയ, തുൻബെർജിയ, എറിത്രിന വേരിഗറ്റ, ജമന്തി തുടങ്ങിയ പൂച്ചെടികളുടെ ശേഖരവും വിൽപ്പനയും മേളയിലുണ്ടാകും.

പൂന്തോട്ടത്തിന് ചുറ്റും സ്ഥാപിച്ച തണലുള്ള ഇരിപ്പിടങ്ങൾ, ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ, ഹൃദയാകൃതിയിലുള്ള പുഷ്പ കമാനങ്ങൾ, മനോഹരമായ പുഷ്പ പാതകൾ, 150 പേർക്ക് ഇരിക്കാവുന്ന സംഗീത, നൃത്ത ജലധാര എന്നിവയെല്ലാം മേളയുടെ ആകർഷണമായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
[masterslider id="10"]

Related posts

Click Here to Follow Us