ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ

ബെംഗളൂരു: ദേവനഹള്ളിയിലെ ഐഫോൺ നിർമ്മാണ യൂണിറ്റായ ഫോക്‌സ്‌കോൺ ഫാക്ടറിയിൽ നവജാശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി 19കാരിയുടെ ക്രൂരത. രേണുക എന്ന കൗമാരക്കാരിയാണ് ബുധനാഴ്ച ശുചിമുറിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം കൊന്നുകളഞ്ഞത്.

മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച് യുവതി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ രേണുകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ശുചീകരണ ജീവനക്കാർ സ്ഥലം വൃത്തിയാക്കവേയാണ് റെസ്റ്റ് റൂമിൽ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

ചൊവ്വാഴ്ച രാത്രിയാണ് സഹപ്രവർത്തകരെയും മാനേജ്‌മെന്റിനെയും പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം നടന്നത്.

ഇരുപത്തിയയ്യായിരത്തിലധികം ജീവനക്കാരുള്ള സ്ഥാപനത്തിലെ വനിതാ ശുചിമുറിയിലാണ് ഭ്രൂണം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ബെംഗളൂരു റൂറൽ പോലീസ് ഉടൻ തന്നെ ഭ്രൂണം വീണ്ടെടുക്കുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാന്റിലെ തന്നെ ജീവനക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും.

അവിവാഹിതയായ യുവതി അയൽവാസിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതേത്തുടർന്നുണ്ടായ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us