ഫാഷൻ വസ്ത്രങ്ങൾ വിലക്ക്; ഇനി മുരുഡേശ്വർ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ്‌കോഡ്; അറിയാൻ വായിക്കാം

ബെംഗളൂരു : ഉത്തരകന്നഡ ജില്ലയിലെ പ്രശസ്തമായ മുരുഡേശ്വർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഡ്രസ്‌കോഡ്.

ഭക്തരും വിനോദസഞ്ചാരികളുമായി ആയിരക്കണക്കിനാളുകൾ എത്തുന്ന ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവർക്കും പുതിയ ഡ്രസ്‌കോഡ് ബാധകമാണ്. ക്ഷേത്ര കവാടത്തിനുമുന്നിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ മുണ്ടും പാന്റ്‌സും ഷർട്ടും പൈജാമയും ധരിച്ച് എത്താം. സ്ത്രീകൾക്ക് സാരി, ചുരിദാർ, ദാവണി എന്നിവ ധരിക്കാം. ജീൻസ്, ടി ഷർട്ട്, ഷോർട്‌സ് തുടങ്ങിയ വസ്ത്രങ്ങൾക്കാണ് വിലക്ക്.

  വന്ദേഭാരതിൽ ജല പ്രവാഹം; സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടി യാത്രക്കാർ

ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് ഫാഷൻ വസ്ത്രങ്ങൾ വിലക്കുകയും പരമ്പരാഗത വേഷങ്ങളടങ്ങുന്ന ഡ്രസ്‌കോഡ് ഏർപ്പെടുത്തുകയുമായിരുന്നു.

അറബിക്കടലിന്റെ തീരത്തുള്ള മുരുഡേശ്വരക്ഷേത്രം രാജ്യത്തെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. 37 മീറ്റർ ഉയരമുള്ള ശിവപ്രതിഷ്ഠ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനുകളിൽ അമുൽ ഷോപ്പുകൾ സ്ഥാപിക്കാൻ ബിഎംആർസിഎൽ: എതിർത്ത് പൊതുജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us