ക്ലാസിൽ മേശയ്ക്ക് മേൽ കാല്‍ കയറ്റിവെച്ച് അധ്യാപകൻ്റെ സുഖ ഉറക്കം; വീഡിയോ വൈറൽ, സംഭവം മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളിൽ

മുംബൈ: ക്ലാസിൽ കുട്ടികൾക്ക് മുന്നിൽ മേശയ്ക്ക് മേലേ കാൽ കയറ്റി വെച്ച് ദീർഘ നേരം ഉറങ്ങി അധ്യാപകൻ. മഹാരാഷ്ട്രയിലെ ഗഡേഗവന്‍ ഗ്രാമത്തിലാണ് സംഭവം. വി കെ മുണ്ടെ എന്ന അധ്യാപകനാണ് ക്ലാസ് മുറിയില്‍ ഇരുന്ന് ഇത്തരത്തിൽ ഉറങ്ങിയത്.

അധ്യാപകൻ ഇങ്ങനെ ഉറങ്ങുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

കാൽ കയറ്റി വെച്ച് കിടന്ന് ഉറങ്ങുന്നത് മാത്രമല്ല, ഉച്ചത്തിൽ കൂര്‍ക്കം വലിക്കുന്നതും വീഡിയോയിൽ കേൾക്കാം. അര മണിക്കൂറായി അധ്യാപകന്‍ ഉറക്കത്തിലാണെന്ന് വിദ്യാര്‍ത്ഥികളിൽ ഒരാൾ പറയുന്നതും വീഡിയോയിലുണ്ട്.

അധ്യായന വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വീഡിയോ പ്രചരിച്ചത്. വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

ഉത്തരവാദിത്വമില്ലാത്ത അധ്യാപകരാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും സർക്കാർ വിദ്യാലയങ്ങളുടെ ശാപം ഇതുപോലുള്ള അധ്യാപകരാണെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു. അതെസമയം വിഷയത്തിൽ ഇതുവരെ അധ്യാപകൻ്റെ ഭാഗത്ത് നിന്നോ, സ്കൂളിൻ്റെ ഭാഗത്ത് നിന്നോ ഒരു തരത്തിലുള്ള വിശദീകരണമോ, പ്രതികരണമോ ഉണ്ടായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts