ക്ലാസിൽ മേശയ്ക്ക് മേൽ കാല്‍ കയറ്റിവെച്ച് അധ്യാപകൻ്റെ സുഖ ഉറക്കം; വീഡിയോ വൈറൽ, സംഭവം മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളിൽ

മുംബൈ: ക്ലാസിൽ കുട്ടികൾക്ക് മുന്നിൽ മേശയ്ക്ക് മേലേ കാൽ കയറ്റി വെച്ച് ദീർഘ നേരം ഉറങ്ങി അധ്യാപകൻ. മഹാരാഷ്ട്രയിലെ ഗഡേഗവന്‍ ഗ്രാമത്തിലാണ് സംഭവം. വി കെ മുണ്ടെ എന്ന അധ്യാപകനാണ് ക്ലാസ് മുറിയില്‍ ഇരുന്ന് ഇത്തരത്തിൽ ഉറങ്ങിയത്. അധ്യാപകൻ ഇങ്ങനെ ഉറങ്ങുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കാൽ കയറ്റി വെച്ച് കിടന്ന് ഉറങ്ങുന്നത് മാത്രമല്ല, ഉച്ചത്തിൽ കൂര്‍ക്കം വലിക്കുന്നതും വീഡിയോയിൽ കേൾക്കാം. അര മണിക്കൂറായി അധ്യാപകന്‍ ഉറക്കത്തിലാണെന്ന് വിദ്യാര്‍ത്ഥികളിൽ ഒരാൾ പറയുന്നതും വീഡിയോയിലുണ്ട്. അധ്യായന വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍…

Read More

അഹമ്മദാബാദ് വിമാനാപകടം ; മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കുമെന്നാണ് സൂചന. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളാണ് ശേഖരിച്ചത്. ലണ്ടനിൽ നഴ്സായി ജോലി ചെയ്‌ത്‌ വരികയായിരുന്ന രഞ്ജിത നാട്ടിൽ വന്ന് മടങ്ങവേയാണ് അപകടം. രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ നാട്ടിൽ ജോലിയിൽ തിരിച്ച് പ്രവേശിക്കാനിരിക്കെയാണ് രഞ്ജിത മരണത്തിന് കീഴടങ്ങിയത്. നാളെ വൈകീട്ട് മൃതദേഹം പത്തനംതിട്ടയിലെ വീട്ടിലെത്തിക്കുമെന്നാണ് വിവരം.

Read More

ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ: തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ലഹരി കേസിൽ അറസ്റ്റിൽ. അണ്ണാ ഡി.എം.കെ നേതാവ് പ്രസാദിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടനെ അറസ്റ്റ് ചെയ്‌തത്‌. മുൻപ് അറസ്റ്റിലായ പ്രസാദിനെ ചോദ്യം ചെയ്യുന്നതിനിടെ, ശ്രീകാന്തിന് ലഹരിമരുന്ന് സ്ഥിരമായി നൽകുന്നത് താനാണെന്ന് ഇയാൾ പറഞ്ഞിരുന്നു. 40 തവണയിലേറെ ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് നടനെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു. പിന്നാലെ നടനെ വൈദ്യപരിശോധനക്കും വിധേയനാക്കി. വൈദ്യപരിശോധനയിൽ രക്തത്തിൽ കൊക്കെയ്നിന്‍റെ സാന്നിധ്യം കണ്ടെത്തി.തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതെസമയം കേസിൽ കുടുതൽ നടന്മാരെ ചോദ്യം ചെയ്യുമെന്നാണ് സൂചന…

Read More

മോദി ഇന്ത്യയുടെ വിലമതിക്കാനാവാത്ത സ്വത്ത്; വീണ്ടും പുകഴ്ത്തി ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം.പി ശശിതരൂർ. മോദിയുടെ ഊർജവും, ചലനാത്മകതയും ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്നാണ് ശശി തരൂർ പറഞ്ഞത്. ആശയവിനിമയത്തിൻ്റെ കരുത്തിൽ മോദി ബഹുദൂരം മുന്നിലാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിലാണ് മോദിയെ പുകഴ്ത്തി ശശി തരൂർ വീണ്ടും രംഗത്തെത്തിയത്. ഇന്ത്യയുടെ നടപടികൾ സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ ഒരു നടപടിയാണെന്നും, തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരതക്ക് മറുപടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ശശി തരൂർ പറഞ്ഞു. പാർട്ടിയുടെ അഭിപ്രായം സ്വീകരിക്കാതെ ശശി തരൂർ…

Read More

സാമ്പത്തിക തർക്കം; മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊന്നു,മ​ക​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു : മ​ണി​പ്പാ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊന്ന് യുവാവ്. 46 വയസുള്ള പ​ത്മാ​ഭാ​യിയാണ് കൊല്ലപ്പെട്ടത്. മകൻ ഈ​ഷ നാ​യ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തർക്കങ്ങളെ തുടർന്ന് അമ്മയും, മകനും വഴക്ക് സ്ഥിരമായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ശ്വാസം കിട്ടാതെയാണ് പ​ത്മാ​ഭാ​യി മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈഷ നാ​യ്കയെ പൊലീസ് പിടികൂടിയത്.

Read More

വ്യാപക ഫണ്ട് മാറ്റലും, ആൾമാറാട്ടവും ; കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്

ബെംഗളൂരു : കർണാടകയിൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ളി​ൽ കണ്ടെത്തിയത് വ​ൻ​ തട്ടിപ്പ്. ആ​ൾ​മാ​റാ​ട്ട​വും ഫ​ണ്ട് വ​ക​മാ​റ്റ​ലും ഉ​ൾ​പ്പെ​ടെ വലിയ ക്ര​മ​ക്കേ​ടു​ക​ളാണ് പുറത്ത് വന്നത്. ലിസ്റ്റിലെ പേര് അനുസരിച്ച് ആളുകളുടെ എണ്ണം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ലിസ്റ്റിൽ സ്ത്രീയുടെ പേര് എന്നാൽ മുഖത്തെ സാരിത്തുമ്പ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടതാകട്ടെ പുരുഷനെയും. സ്ത്രീ വേഷം കെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധി പേർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ജോ​ലി ചെ​യ്ത​തിൻ്റെ തെ​ളി​വാ​യി വ്യാ​ജ​ചി​ത്രം അ​പ്‌​ലോ​ഡ് ചെയ്‌തതായും, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ…

Read More

നിലമ്പൂർ തിരിച്ച് പിടിച്ച് ആര്യാടൻ ഷൗക്കത്ത്; കരുത്ത് കാട്ടി പി.വി. അൻവർ, പരാജയപ്പെട്ട് സ്വരാജ്

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്തിന് വിജയം. 76314 വോട്ടുകൾക്കാണ് ആര്യടാൻ ഷൗക്കത്തിലൂടെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തത്. 11077 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. ‌2016ന് ശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയും സ്വരാജ് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോട് സ്വരാജ് പരാജയപ്പെടുകയായിരുന്നു. അതെസമയം മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് നേടി കരുത്ത് തെളിയിച്ചു. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് നാലാം സ്ഥാനത്തായി.

Read More

വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു 

vs

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.

Read More

കൈ​ക്കൂ​ലി കേസ് : മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി ഡെ. ഡ​യ​റ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബെംഗളൂരു : അ​ര​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പിടിയിലായ ദ​ക്ഷി​ണ ക​ന്ന​ട മൈ​ൻ​സ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​വേ​ണി​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഭൂ​മി സം​ബ​ന്ധ​മാ​യ കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് കൃഷ്ണവേണി അറസ്റ്റിലായത്. ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു​ക്കി​യ കെ​ണി​യി​ൽ ക​ഴി​ഞ്ഞ മാ​സം 28നാ​ണ് കൃ​ഷ്ണ​വേ​ണി പിടിയിലായത്. ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ര​ജി​യി​ലൂ​ടെ ജാ​മ്യം ല​ഭി​ച്ച​തി​ന് പിന്നാലെയും ഉ​ദ്യോ​ഗ​സ്ഥ നിലവിൽ സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. എന്നാൽ ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു ശ​നി​യാ​ഴ്ച ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്തെ​ഴു​തി. അ​ടി​യ​ന്ത​ര​മാ​യി…

Read More

കർണാടകയിലെ മാമ്പഴ കർഷകർക്ക് ആശ്വാസം : ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

ബെംഗളൂരു : മാമ്പഴ വിലയിൽ വന്ന ഇടിവിനെ തുടർന്ന് പ്രതിസന്ധിയിലായ കർണാടകയിലെ കർഷകർക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ‘വി​ല​ക്കു​റ​വ് പേ​മെ​ന്റ് സ്‌​കീം’ പ്ര​കാ​രമാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. ഈ ​തു​ക കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സം​യു​ക്ത​മാ​യി ന​ൽ​കും. കർഷകർക്ക് നഷ്ടപരിഹാരമായി ഏ​ക​ദേ​ശം 2.5 ല​ക്ഷം രൂപ നൽകാനാണ് ധാരണയായത്. ക​ർ​ണാ​ട​ക​യി​ലെ മാ​മ്പ​ഴ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കി​യ​തി​ന് കേ​ന്ദ്ര ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ കാ​ര്യ മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ന​ന്ദി പ​റ​ഞ്ഞു. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ജൂ​ൺ 13ന് ​ കേ​ന്ദ്ര കൃ​ഷി മ​ന്ത്രി…

Read More
Click Here to Follow Us