ബെംഗളൂരു : അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ദക്ഷിണ കന്നട മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണവേണിയെ സസ്പെൻഡ് ചെയ്ത് കർണാടക സർക്കാർ. ഭൂമി സംബന്ധമായ കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷ്ണവേണി അറസ്റ്റിലായത്. ലോകായുക്ത ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ കഴിഞ്ഞ മാസം 28നാണ് കൃഷ്ണവേണി പിടിയിലായത്. ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിലൂടെ ജാമ്യം ലഭിച്ചതിന് പിന്നാലെയും ഉദ്യോഗസ്ഥ നിലവിൽ സ്ഥാനത്ത് തുടർന്നു. എന്നാൽ ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ശനിയാഴ്ച ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. അടിയന്തരമായി…
Read More