വ്യാപക ഫണ്ട് മാറ്റലും, ആൾമാറാട്ടവും ; കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്

ബെംഗളൂരു : കർണാടകയിൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ളി​ൽ കണ്ടെത്തിയത് വ​ൻ​ തട്ടിപ്പ്. ആ​ൾ​മാ​റാ​ട്ട​വും ഫ​ണ്ട് വ​ക​മാ​റ്റ​ലും ഉ​ൾ​പ്പെ​ടെ വലിയ ക്ര​മ​ക്കേ​ടു​ക​ളാണ് പുറത്ത് വന്നത്.

ലിസ്റ്റിലെ പേര് അനുസരിച്ച് ആളുകളുടെ എണ്ണം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ലിസ്റ്റിൽ സ്ത്രീയുടെ പേര് എന്നാൽ മുഖത്തെ സാരിത്തുമ്പ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടതാകട്ടെ പുരുഷനെയും.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

സ്ത്രീ വേഷം കെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധി പേർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ജോ​ലി ചെ​യ്ത​തിൻ്റെ തെ​ളി​വാ​യി വ്യാ​ജ​ചി​ത്രം അ​പ്‌​ലോ​ഡ് ചെയ്‌തതായും, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ അം​ഗ​ൻ​വാ​ടി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യ​മി​ച്ച​താ​യും അന്വേഷണത്തിൽ കണ്ടെത്തി. ഇവയ്‌ക്കെല്ലാം പുറമേ ഫണ്ട് തിരിമറി നടന്നതായും കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts