വ്യാപക ഫണ്ട് മാറ്റലും, ആൾമാറാട്ടവും ; കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്

ബെംഗളൂരു : കർണാടകയിൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ളി​ൽ കണ്ടെത്തിയത് വ​ൻ​ തട്ടിപ്പ്. ആ​ൾ​മാ​റാ​ട്ട​വും ഫ​ണ്ട് വ​ക​മാ​റ്റ​ലും ഉ​ൾ​പ്പെ​ടെ വലിയ ക്ര​മ​ക്കേ​ടു​ക​ളാണ് പുറത്ത് വന്നത്. ലിസ്റ്റിലെ പേര് അനുസരിച്ച് ആളുകളുടെ എണ്ണം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ലിസ്റ്റിൽ സ്ത്രീയുടെ പേര് എന്നാൽ മുഖത്തെ സാരിത്തുമ്പ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടതാകട്ടെ പുരുഷനെയും. സ്ത്രീ വേഷം കെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധി പേർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ജോ​ലി ചെ​യ്ത​തിൻ്റെ തെ​ളി​വാ​യി വ്യാ​ജ​ചി​ത്രം അ​പ്‌​ലോ​ഡ് ചെയ്‌തതായും, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ…

Read More