ബെംഗളൂരു : മനുഷ്യക്കടത്തിന്റെ ഭാഗമാണോ എന്ന് സംശയിച്ച് 32 മലയാളി നഴ്സ് മാരെ കെമ്പെഗൌഡ വിമാനത്താവളത്തില്‍ രക്ഷപ്പെടുത്തി,അര്‍മേനിയ യിലെ University of Traditional Medicine of Armenia എന്നാ യുനിവേര്‍സിറ്റിയില്‍ ജര്‍മന്‍ ഭാഷയില്‍ ഹ്രസ്വകാല കോഴ്സ് ചെയ്യാന്‍ കഴിയും എന്ന് വിശ്വസിപ്പിച്ചു കൊണ്ടാണ് എജെന്റ് മലയാളികളായ 32 നഴ്സുമാരെ അര്‍മേനിയയിലേക്ക് യാത്ര അയക്കാന്‍ വിമാനത്താവളത്തില്‍ വന്നത്.
സംശയം തോന്നിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു,ഈ യുനിവേര്‍സിറ്റിയില്‍ ഇങ്ങനെ ഒരു കോഴ്സ് ഉണ്ടോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ആയിരുന്നു.
ഈ 32 മലയാളി നഴ്സ് മാരും മംഗലാപുരത്ത് ഉള്ള കോളേജില് പഠിച്ചവരാണ്,മംഗലാപുരത് വിദ്യാഭ്യാസ കണ്‍സല്ട്ടന്‍സി നടത്തുന്ന ടോണി ടോം ആണ് ഇവരെ തിങ്കളാഴ്ച രാത്രിയോടെ വിമാനത്താവളത്തില്‍ എത്തിച്ചത്,ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ഉള്ള വിമാനത്തില്‍ യാത്ര തിരിക്കാനായിരുന്നു പദ്ധതി.ടോണി ടോമിനെ പോലീസ് കസ്റ്റെടിയില്‍ എടുത്തു.
പത്രത്തില്‍ പരസ്യം കണ്ടതിനാല്‍ ആണ് ഇവര്‍ ടോണി ടോമിനെ സമീപിച്ചത്,
കെമ്പെ ഗൌഡ വിമാനത്താവളത്തിലെ ഇമ്മിഗ്രഷന്‍ അധികാരികളുടെ പരാതിയെ തുടര്‍ന്ന് മനുഷ്യക്കടത്ത് ആണ് എന്ന് സംശയമുള്ളതിനാല്‍ ടോണി ടോമിനെ പോലീസ് കസ്റ്റെടിയില്‍ എടുത്തിരിക്കുകയാണ് എന്ന് ഉത്തര പൂര്‍വ മേഖല ഡെപ്യുട്ടി കമ്മിഷണര്‍ കല കൃഷ്ണ സ്വാമി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.