നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്സിന് സമനില

നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനില സമ്മതിച്ചു പിരിയുകയായിരുന്നു. ഈ സീസണില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണിത്. ഒെേരായു മല്‍സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. എട്ടു പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ഏഴാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഇരു ടീമുകളും താളം കണ്ടെത്താൻ വൈകി. ബ്ലാസ്റ്റേഴ്സാണ് ആദ്യം ഫോമിലായത്. എന്നാൽ, നല്ല ഗോളവസരം ഉണ്ടാക്കാൻ അവർക്കായില്ല. പതുക്കെയാണ് കളിയിലേയ്ക്ക് തിരിച്ചെത്തിയതെങ്കിലും കൂടുതൽ നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് ചെന്നൈയിനാണ്. ഐസക്കും തോയ് സിങ്ങും നല്ല ഏതാനും അവസരങ്ങൾ പാഴാക്കി.…

Read More

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകം രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം 2.0 ഇന്റര്‍നെറ്റില്‍;2000ല്‍ അധികം പേര്‍ ഡൌണ്‍ലോഡ് ചെയ്തു.

മൂന്നു വർഷത്തെ കഷ്ടപ്പാടും കോടികളും ചിലവഴിച്ച തിയേറ്ററിലെത്തിച്ച ശങ്കറിന്റെ 2.0യ്ക്കും പണികൊടുത്ത് തമിഴ് റോക്കേഴ്‌സ്. രജനീകാന്ത്- ശങ്കർ-അക്ഷയ് കുമാർ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തമിഴ് റോക്കേഴ്സ് ചോർത്തിയത്്. 2000ത്തിലധികം ആളുകൾ ഇതിനകം ചിത്രം ഡൗൺലോഡ് ചെയ്തതായാണ് പൊലീസ് സൈബർസെൽ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകർ രംഗത്തു വന്നിരിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സൈബർസെൽ അറിയിച്ചു. റിലീസിന് മുൻപ് തന്നെ ചിത്രം ചോർത്തുമെന്ന് തമിഴ് റോക്കേഴ്സ്…

Read More

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാനുള്ള പ്രായ പരിധി നീട്ടി.

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാനുള്ള പ്രായ പരിധി നീട്ടി. ഇതോടെ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശന പരീക്ഷ എഴുതാനാകും. സുപ്രീം കോടതിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. അതേസമയം 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി. നേരത്തേ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സി.ബി.എസ്.ഇ ആണെന്ന് കോടതി വ്യക്തമാക്കി. കൂടാതെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച…

Read More

സുരേന്ദ്രനോളം ധൈര്യമുള്ള നേതാക്കളുടെ അഭാവം നിഴലിക്കുന്നു;വാചകമടിക്കനല്ലാതെ അറസ്റ്റ് വരിക്കാനോ ജയിലില്‍ കിടക്കാനോ ധൈര്യമില്ല;സുരേന്ദ്രനെ അനുകൂലിച്ച് നിയമസഭയില്‍ സംസാരിക്കാന്‍ ഏക എംഎല്‍എ രാജഗോപാല്‍ തയ്യാറായില്ല;ഗ്രൂപ്പ് പോരുകൂടി ആയപ്പോള്‍ ബിജെപിക്ക് മലയിറങ്ങുക അല്ലാതെ വേറെ വഴി ഇല്ല.

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വി​ഷ​യ​ത്തി​ൽ​ പാ​ർ​ട്ടി​യും സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ സ​മ​ര​ത്തി​​ൻറ ശ​ക്​​തി ചോ​ർ​ന്നെ​ന്ന്​ ബി.​ജെ.​പി​യി​ൽ വി​മ​ർ​ശ​നം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്നാ​ണി​ത്. അ​റ​സ്​​റ്റ്​ വ​രി​ക്കാ​ൻ നേ​താ​ക്ക​ൾ​ക്ക്​ ​ധൈ​ര്യ​മി​ല്ലാ​ത്ത​താ​ണ്​ കാ​ര​ണം. ശ​ബ​രി​മ​ല ഇ​പ്പോ​ൾ പൊ​ലീ​സ്​ വ​രു​തി​യി​ലാ​ണെ​ന്നും ഗ്രൂ​പ്​ ഭേ​ദ​മ​ന്യേ വി​മ​ർ​ശ​ന​മു​യ​ർന്നു. ശ​ബ​രി​മ​ല വി​ഷ​യം ലോ​ക്​​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രെ നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണ​മെ​ന്ന ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​​ൻറ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​കാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ ബി.​ജെ.​പിയെ​ന്ന്​ ഒ​രു​വി​ഭാ​ഗം സ​മ്മ​തി​ക്കു​ന്നു. കെ. ​സു​രേ​ന്ദ്ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നി​ര​വ​ധി കേ​സു​ക​ളി​ൽ കു​ടു​ക്കി​യി​ട്ടും കാര്യമായ പ്ര​തി​ഷേ​ധിക്കാൻ നേ​തൃ​ത്വ​ത്തി​ന്​ സാ​ധി​ച്ചി​ല്ല. ക്ലി​ഫ്​​ഹൗ​സ്​ മാ​ർ​ച്ച്​ പ്ര​തീ​ക്ഷി​ച്ച വി​ജ​യം…

Read More

റേസ് കോഴ്സ് റോഡിന് “റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ പേര് നല്‍കുന്നു?

ബെംഗളൂരു : ഇയ്യിടെ അന്തരിച്ച പ്രശസ്ത സിനിമ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായ അംബരീഷിന്റെ ബഹുമാനാര്‍ത്ഥം റേസ് കോഴ്സ് റോഡിന് അദ്ധേഹത്തിന്റെ പേര് നല്‍കാന്‍ ശുപാര്‍ശ.ഇന്നലെ നടന്ന ബി ബി എം പി യോഗത്തിലാണ് ഗോവിന്ദ രാജ നഗര്‍ കോര്‍പറേറ്റര്‍ ഉമേഷ്‌ ഷെട്ടി ഈ ആവശ്യം ഉന്നയിച്ചത്.ഈ അപേക്ഷ എഴുതി നല്‍കി. ഇന്നലെ നടന്ന ബി ബി എം പി യോഗത്തില്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍,മുന്‍ കേന്ദ്ര മന്ത്രിമാരായ അംബരീഷ് ,സി കെ ജാഫര്‍ ഷെരീഫ് എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു.റേസ്…

Read More

മലയാളികൾക്ക് ആശ്വാസമായി കേരള ആർടിസി സർവ്വീസ്; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം

ബെം​ഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും. ദിവസവും 7 അധിക ബസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. റിസർവേഷൻ ഉടൻ ആരംഭിക്കും, ടിക്കറ്റ് വിറ്റ് പോകുന്ന മുറക്ക് വീണ്ടും കൂടുതൽ സ്പെഷ്യലുകൾ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

ക്രിസ്മസ്: ബെം​ഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ 4000 പേർ വെയ്റ്റിംങ് ലിസ്റ്റിൽ

ബെം​ഗളുരു: 4000 ത്തോളം ആൾക്കാർ വെയ്റ്റിംങ് ലിസ്റ്റിൽ , ക്രിസ്തുമസിന് നാട്ടിൽ പോകാനുള്ളവരുടെ വെയ്റ്റിംങ് ലിസ്റ്റാണിത്. ഏറെ തിരക്കുള്ള ഡിസംബർ 21 ന് മാത്രം 2000 പേർ വെയ്റ്റിംങ് ലിസ്റ്റിലുണ്ട്. സ്പെഷ്യൽ ട്രെയിൻ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ തത്കാൽ ബുക്കിങ്ങിലാണ് ഒട്ടുമിക്ക മലയാളികളും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.

Read More

അതി വിദ​ഗ്ദമായി മോഷണം നടത്തി വന്നിരുന്ന 8 അം​ഗസംഘം പിടിയിൽ

ബെം​ഗളുരു: ബാങ്കിൽനിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അം​ഗ സം​ഗം പിടിയിലായി. സാംസൺ, ജാനിയ, അർജുൻ., രാകേഷ്, സുനിൽ, വിജയ്, ഭാസ്കർ, എസ് രാകേശ് എന്നിവരാണ് പിടിയിലായത്. ബാങ്കിൽ നിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ മറ്റെന്തെങ്കിലേക്കും തിരിച്ച് വിട്ട് വിദ​ഗ്ദമായി മോഷണം നടത്തുന്ന കൂട്ടരാണിവർ.

Read More

ബെന്നാർഘട്ടെ സംരക്ഷണത്തിനായി ഒാൺലൈൻ പ്രചാരണം ചൂടുപിടിക്കുന്നു

ബെം​ഗളുരു: പരിസ്ഥിതി ലോല മേഖല വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഒാൺലൈൻ പ്രതിഷേധം. വനം പരിസ്ഥിതി മനത്രാലയത്തിന്റെ പുതുക്കിയ വിഞ്ജാപനത്തിൽ പരിസ്ഥിതി ലോല പ്രദേശം 268.9, എന്നതിൽ നിന്ന് 169.84 ആയി കുറക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് പ്രതിഷേധം കനക്കുന്നത്. യുണൈറ്റഡ് ബെം​ഗളുരു, ജഡ്ക.ഒാർ​ഗ് സംഘടനകളാണ് ഒാൺലൈൻ പ്രതിഷേധവുമായി എത്തിയത്.

Read More

വിവാഹാഭ്യർഥന നിരസിച്ചു; വിവാഹമല്ല പഠനമാണ് ലക്ഷ്യമെന്ന് പറഞ്ഞ 16 കാരിയെ 28 കാരൻ അരിവാളിന് വെട്ടിക്കൊന്നു

ബെം​ഗളുരു: വിവാഹാഭ്യർഥന നിരസിച്ചതിന് 16 കാരിയെ 28 കാരൻ വെട്ടിക്കൊന്നു. ദൊഡ്ഡബെല്ലാപുര സ്വദേശിനിയായ കീർത്തന(16) ആണ് സഹോദരി ഭർത്താവിന്റെ അനുജനായ നവീന്റെ (28) വെട്ടേറ്റ് മരിച്ചത്. കീർത്തനയെ വിവാഹം ചെയ്ത് കൊടുക്കാനുള്ള യുവാവിന്റെ ഇഷ്ടത്തെ മാനിച് കീർത്തനയുടെ മാതാപിതാക്കൾ വിവാഹത്തിനുള്ള സന്നദ്ധത അറിയിച്ചിരുന്നു‌. എന്നാൽ പഠനമാണ് വലുതെന്ന ഉത്തമബോധ്യം ഉണ്ടായിരുന്ന കീർത്തനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിഫലമായിരുന്നു. സ്കൂളിന് മുന്നിൽ തടഞ്ഞ് നിർത്തി വിവാഹ കാര്യം നവീൻ പറഞ്ഞതോടെ സമ്മതമല്ലെന്ന് തുറന്ന് പറഞ്ഞ കീർത്തനയെ അരിവാളിന് കഴുത്തിന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച…

Read More
Click Here to Follow Us