നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്സിന് സമനില

നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനില സമ്മതിച്ചു പിരിയുകയായിരുന്നു. ഈ സീസണില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണിത്. ഒെേരായു മല്‍സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്.

എട്ടു പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ഏഴാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഇരു ടീമുകളും താളം കണ്ടെത്താൻ വൈകി. ബ്ലാസ്റ്റേഴ്സാണ് ആദ്യം ഫോമിലായത്. എന്നാൽ, നല്ല ഗോളവസരം ഉണ്ടാക്കാൻ അവർക്കായില്ല. പതുക്കെയാണ് കളിയിലേയ്ക്ക് തിരിച്ചെത്തിയതെങ്കിലും കൂടുതൽ നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് ചെന്നൈയിനാണ്. ഐസക്കും തോയ് സിങ്ങും നല്ല ഏതാനും അവസരങ്ങൾ പാഴാക്കി.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ബ്ലാസ്റ്റേഴ്‌സിനെപ്പോലെ സീസണില്‍ തപ്പിത്തടയുന്ന ചെന്നൈക്കും നിര്‍ണായകമായിരുന്നു ഈ മല്‍സരം. സമനിലയോടെ അവരുടെ സ്ഥിതിയും കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. അഞ്ചു പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാംസ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിനെതിരേ ചെന്നൈക്കായിരുന്നു മേല്‍ക്കൈ. നിരവധി തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താല്‍ അവര്‍ക്കായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങിന്റെ ചില തകര്‍പ്പന്‍ സേവുകളും ഫിനിഷിങിലെ പിഴവും ചെന്നൈക്കു തിരിച്ചടിയായി.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടിയേക്കുമെന്ന മുന്നേറ്റങ്ങള്‍ നടത്തിയത്. എന്നാല്‍ ഒന്നു പോലും മുതലാക്കാന്‍ അവര്‍ക്കായില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായ ധീരജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts