റേസ് കോഴ്സ് റോഡിന് “റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ പേര് നല്‍കുന്നു?

ബെംഗളൂരു : ഇയ്യിടെ അന്തരിച്ച പ്രശസ്ത സിനിമ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായ അംബരീഷിന്റെ ബഹുമാനാര്‍ത്ഥം റേസ് കോഴ്സ് റോഡിന് അദ്ധേഹത്തിന്റെ പേര് നല്‍കാന്‍ ശുപാര്‍ശ.ഇന്നലെ നടന്ന ബി ബി എം പി യോഗത്തിലാണ് ഗോവിന്ദ രാജ നഗര്‍ കോര്‍പറേറ്റര്‍ ഉമേഷ്‌ ഷെട്ടി ഈ ആവശ്യം ഉന്നയിച്ചത്.ഈ അപേക്ഷ എഴുതി നല്‍കി.

ഇന്നലെ നടന്ന ബി ബി എം പി യോഗത്തില്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍,മുന്‍ കേന്ദ്ര മന്ത്രിമാരായ അംബരീഷ് ,സി കെ ജാഫര്‍ ഷെരീഫ് എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു.റേസ് കോഴ്സ് റോഡിലെ ടര്‍ഫ് ക്ലബിലെ മെമ്പര്‍ ആയിരുന്നു അംബരീഷ്.

  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!

ഡോ:രാജ്കുമാര്‍,ഭാര്യ പര്‍വതമ്മ,നടനായിരുന്ന വിഷ്ണു വര്‍ദ്ധന്‍,മുന്‍ മുഖ്യമന്ത്രി കെന്‍ഗാല്‍ ഹനുമാന്തപ്പ (കെ എച് റോഡ്‌) എന്നിവരുടെയെല്ലാം പേരുകള്‍ മരണാനന്തരം റോഡുകള്‍ക്ക് നല്‍കിയിരുന്നു.ക്രിക്കറ്റ്‌ താരം അനില്‍ കുംബ്ലെ ,കന്നഡ ഒക്കൂട്ട നേതാവ് വാട്ടാല്‍ നാഗരാജ് എന്നിവരുടെ പേരിലും നഗരത്തില്‍ റോഡുകള്‍ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts