വിദ്യാലയങ്ങള്‍ക്കും ഭക്ഷണ ശാലകള്‍ക്കും പബ്ബുകള്‍ക്കും സിനിമശാലകള്‍ക്കും മാളുകളിലും നിയന്ത്രണം;കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍.

ബെംഗളൂരു: കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്ത് വിട്ട് കര്‍ണാടക സര്‍ക്കാര്‍.

ഈ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

  • വിദ്യഗമ അടക്കം 6 മുതല്‍ 9 വരെയുള്ള സ്കൂളുകള്‍ നിര്‍ത്തിവച്ചു,10 മുതല്‍ 12 വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടരും എന്നാല്‍ ഹാജര്‍ നിര്‍ബന്ധമല്ല.
  • ഹെല്‍ത്ത് സയന്‍സിലെയും ബോര്‍ഡ്‌,യുണിവേഴ്സിറ്റി പരീക്ഷകളും ബാക്കിയുള്ളവര്‍ ഒഴികെ എല്ലാ പ്രൊഫെഷണല്‍ കോഴ്സുകളും നിര്‍ത്തിവച്ചു.
  • മുകളില്‍ കൊടുത്തത് അല്ലാത്ത എല്ലാ ബോര്‍ഡിംഗ് സ്കൂളുകളും റെസിഡെന്‍ഷ്യല്‍ സ്കൂളുകളും നിര്‍ത്തിവച്ചു.
  • പ്രാര്‍ത്ഥന സ്ഥലങ്ങളില്‍ കൂട്ടം കൂടാതെ ഓരോ വ്യക്തികള്‍ക്ക് ആരാധനാ അനുവദിക്കും.
  • ജിം,പാര്‍ട്ടി ഹാള്‍,സ്വിമ്മിംഗ് പൂള്‍,ക്ലബ്‌ ഹൌസ് എന്നിവ അപ്പാര്‍ട്ട്മെന്‍റ് കളില്‍ അടച്ചിടണം.
  • ജിമ്മും നീന്തല്‍ കുളങ്ങളും അടച്ചിടണം.
  • റാലികളും,ധര്‍ണകളും നിരോധിച്ചു.
  • പൊതു ഗതാഗത സംവിധാനത്തില്‍ സീറ്റിംഗ് കപാസിറ്റിയില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല.
  • കഴിയാവുന്ന ജോലി സ്ഥലങ്ങളില്‍ എല്ലാം വര്‍ക്ക്‌ ഫ്രം ഹോം തുടരണം.
  • സിനിമ തീയേറ്ററില്‍ 50 % കാണികളെ മാത്രമെ അനുവദിക്കുകയുള്ളൂ (ബെംഗളൂരു അര്‍ബന്‍,റുറല്‍,മൈസുരു,കലബുരഗി,ദക്ഷിണ കന്നഡ,ഉടുപ്പി,ബീദര്‍ ,ധാര്‍വാഡ് ജില്ലകളില്‍ മാത്രം) സാമൂഹിക അകലം,മുഖാവരണം,സാനിറ്റൈര്‍ എന്നിവ ഉറപ്പാക്കണം.
  • മുകളില്‍ പറഞ്ഞ ജില്ലകളില്‍ പുബ്ബുകള്‍,ബാറുകള്‍,ക്ലബുകള്‍, ഭക്ഷണ ശാലകള്‍ എന്നിവയില്‍ 50% അധികം ആളുകളെ അനുവദിക്കുകയില്ല.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങള്‍ കോവിഡ് കാലം കഴിയുന്നവരെ  അടച്ചിടുന്നതയിരിക്കും.
  • ഷോപ്പിംഗ്‌ മാളുകള്‍,ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകൾ എന്നിവയില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ അടച്ചിടുന്നതായിരിക്കും.
  • ആഘോഷങ്ങളെ തുടര്‍ന്നുള്ള ജാത്രകള്‍, ഫെയറുകൾ എന്നിവ അനുവദിക്കും.
  • മുകളില്‍ കൊടുത്ത എല്ലാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പോലീസ് ഉറപ്പു വരുത്തും.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് താഴെ ലഭ്യമാണ്.

COVID CIRCULAR.02.04.2021

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts