വിദ്യാലയങ്ങള്‍ക്കും ഭക്ഷണ ശാലകള്‍ക്കും പബ്ബുകള്‍ക്കും സിനിമശാലകള്‍ക്കും മാളുകളിലും നിയന്ത്രണം;കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍.

ബെംഗളൂരു: കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്ത് വിട്ട് കര്‍ണാടക സര്‍ക്കാര്‍. ഈ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്. വിദ്യഗമ അടക്കം 6 മുതല്‍ 9 വരെയുള്ള സ്കൂളുകള്‍ നിര്‍ത്തിവച്ചു,10 മുതല്‍ 12 വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടരും എന്നാല്‍ ഹാജര്‍ നിര്‍ബന്ധമല്ല. ഹെല്‍ത്ത് സയന്‍സിലെയും ബോര്‍ഡ്‌,യുണിവേഴ്സിറ്റി പരീക്ഷകളും ബാക്കിയുള്ളവര്‍ ഒഴികെ എല്ലാ പ്രൊഫെഷണല്‍ കോഴ്സുകളും നിര്‍ത്തിവച്ചു. മുകളില്‍ കൊടുത്തത് അല്ലാത്ത എല്ലാ ബോര്‍ഡിംഗ് സ്കൂളുകളും റെസിഡെന്‍ഷ്യല്‍ സ്കൂളുകളും നിര്‍ത്തിവച്ചു. പ്രാര്‍ത്ഥന…

Read More

പ്രതിദിന കോവിഡ് കേസുകള്‍ 5000 ന് അരികെ; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1631 2287 693 ആകെ ഡിസ്ചാര്‍ജ് 959400 1098526 412006 ഇന്നത്തെ കേസുകള്‍ 4991 2508 3509 ആകെ ആക്റ്റീവ് കേസുകള്‍ 34219 26407 24600 ഇന്ന് കോവിഡ് മരണം 6 14 5 ആകെ കോവിഡ് മരണം 12591 4646 4635 ആകെ പോസിറ്റീവ് കേസുകള്‍ 1006229 1129527 441242 ടെസ്റ്റ്‌ പോസിറ്റിവിറ്റി 4.19% 4.84% ഇന്നത്തെ പരിശോധനകൾ 118933 51783 ആകെ പരിശോധനകള്‍ 21645891 13264994

Read More

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമായും ഹാജരാക്കെണ്ടാതുണ്ടോ ? ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ ഉള്ള യഥാര്‍ത്ഥ്യം ഇതാണ്.

ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമായും ഹാജരാക്കെണ്ടാതുണ്ടോ ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ആണ് ഫോണിലൂടെയും വാട്സ്അപ്പിലൂടെയും ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ആശയ കുഴപ്പങ്ങള്‍ വായനക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്,അതില്‍ ഒരു വ്യക്തത വരുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഫെബ്രുവരി 15 : കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു;കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും…എന്നാ തലക്കെട്ടില്‍ ഞങ്ങള്‍ വാര്‍ത്ത‍ നല്‍കിയിരുന്നു,ലഭ്യമായ വിവരങ്ങളുടെ…

Read More

കോവിഡ് വാക്സിൻ മന്ത്രിക്ക് വീട്ടിൽ എത്തി നൽകി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു:കുത്തിവയ്പ്പ് മാനദണ്ഡങ്ങൾ ലംഘിച്ച് കർണാടക കൃഷി മന്ത്രി ബി സി പാട്ടീലിനും ഭാര്യക്കും കോവിഡ് 19 വാക്സിൻ വീട്ടിൽ എത്തി നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹവേരി ജില്ലയിലെ ഹിരേക്കൂരിലെ താലൂക്ക് ആരോഗ്യ ഓഫീസർ ഡോ. സി ആർ മഖാന്ദറിനെ സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ, കുടുംബക്ഷേമ കമ്മീഷണർ ഡോ. കെ. വി. ത്രിലോക് ചന്ദ്ര മാർച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പും നിർദ്ദേശങ്ങളും നൽകിയിട്ടും അവയെല്ലാം തെറ്റിച്ചുകൊണ്ട് വാക്സിൻ മന്ത്രിക്ക് വസതിയിൽ എത്തി  നൽകിയതായി ഉത്തരവിൽ പറയുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ മുൻകൂർ അനുമതിയില്ലാതെ ജോലിസ്ഥലത്ത് നിന്ന്…

Read More

വസ്തു നികുതി പിരിവ് ; ലക്ഷ്യത്തിനു പിന്നിൽ എങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മുന്നിൽ

ബെംഗളൂരു: 2020-21 സാമ്പത്തിക വർഷത്തിൽ ബൃഹത് ബംഗളൂരു മഹാ നഗരപാലിക, വസ്തു നികുതി ഇനത്തിൽ 3500 കോടി രൂപ സമാഹരിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും സാമ്പത്തികവർഷം ഇന്നലെ അവസാനിച്ചപ്പോൾ 2815 കോടി രൂപ പിരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2500 കോടി രൂപയാണ് പിരിക്കാൻ ആയത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കൂടുതൽ നികുതി പിരിച്ചെടുക്കാൻ കഴിഞ്ഞത് സന്തോഷകരമായ വസ്തുതയാണെന്ന് നികുതി വിഭാഗം സ്പെഷ്യൽ കമ്മീഷണർ ബസവ രാജു അഭിപ്രായപ്പെട്ടു. മാർച്ച് 30 ആം തീയതി നടത്തിയ അവലോകനത്തിൽ 800…

Read More

പ്രധാന ആശുപത്രികളിൽ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിൽ

ബെംഗളൂരു: കോവിഡ് 19 കേസുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കെ, നഗരത്തിൽ കോവിഡ് ചികിത്സയുള്ള  പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിലാണ്. വരും ദിവസങ്ങളിൽ ഐസിയു കിടക്കകളുടെയും മറ്റ് അടിസ്ഥാന സകര്യങ്ങളുടെയും ആവശ്യം കൂടിവരാൻ സാധ്യത ഉണ്ടെന്നും ഡോക്ടർമാർ ഭയപ്പെടുന്നു. രണ്ടാം തരംഗത്തിലെ 80% കേസുകളും ലക്ഷണങ്ങളില്ലാത്തവയാണെങ്കിലും ഹോം ഐസോലേഷൻ മാത്രമേ ആവശ്യമുള്ളൂ എന്നിരുന്നാലും, നഗരത്തിലെ പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഇപ്പോഴേ ഏതാണ്ട് നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 1,000 കിടക്കകളുള്ള ആശുപത്രിയിൽ 10% കിടക്കകൾ സാധാരണയായി തീവ്രപരിചരണ വിഭാഗത്തിലാണ് ഉണ്ടാവുക. പക്ഷെ ഒരു കോവിഡ് കെയറിൽ ഗുരുതരമായ  ലക്ഷണങ്ങളോട് കൂടിയ രോഗികൾക്കായുള്ള…

Read More

വിമാനമാർഗം കർണാടകയിലേക്ക് വരുന്ന യാത്രക്കാർ ആശയക്കുഴപ്പത്തിൽ…!!

ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന യാത്രക്കാർ കോ വിഡ് 19 ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണം എന്ന മുൻ നിർദ്ദേശത്തിൽ വ്യക്തത ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. മാർച്ച് 29ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ മാർഗനിർദേശങ്ങളും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ആരോഗ്യമന്ത്രി ഡോക്ടർ കെ സുധാകറിന്റെ ഓഫീസിൽനിന്നും മുൻപു നൽകിയിരുന്ന നിർദ്ദേശപ്രകാരം ഏപ്രിൽ ഒന്നുമുതൽ കർണാടകയിൽ എത്തുന്ന യാത്രികർ ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം എന്ന് നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിന് വിമാനത്താവളത്തിലെ വക്താവ് നൽകുന്ന മറുപടി പ്രകാരം…

Read More
Click Here to Follow Us