പ്രധാന ആശുപത്രികളിൽ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിൽ

ബെംഗളൂരു: കോവിഡ് 19 കേസുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കെ, നഗരത്തിൽ കോവിഡ് ചികിത്സയുള്ള  പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിലാണ്. വരും ദിവസങ്ങളിൽ ഐസിയു കിടക്കകളുടെയും മറ്റ് അടിസ്ഥാന സകര്യങ്ങളുടെയും ആവശ്യം കൂടിവരാൻ സാധ്യത ഉണ്ടെന്നും ഡോക്ടർമാർ ഭയപ്പെടുന്നു.

രണ്ടാം തരംഗത്തിലെ 80% കേസുകളും ലക്ഷണങ്ങളില്ലാത്തവയാണെങ്കിലും ഹോം ഐസോലേഷൻ മാത്രമേ ആവശ്യമുള്ളൂ എന്നിരുന്നാലും, നഗരത്തിലെ പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഇപ്പോഴേ ഏതാണ്ട് നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

1,000 കിടക്കകളുള്ള ആശുപത്രിയിൽ 10% കിടക്കകൾ സാധാരണയായി തീവ്രപരിചരണ വിഭാഗത്തിലാണ് ഉണ്ടാവുക. പക്ഷെ ഒരു കോവിഡ് കെയറിൽ ഗുരുതരമായ  ലക്ഷണങ്ങളോട് കൂടിയ രോഗികൾക്കായുള്ള പരിചരണത്തിന്  കുറഞ്ഞത് 40-50% കിടക്കകളെങ്കിലും ഐസിയുവിലായിരിക്കണം എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

പ്രമുഖ ആശുപത്രികളുമായും മെഡിക്കൽ കോളേജുകളുമായും അടുത്തിടെ നടത്തിയ യോഗത്തിൽ സംസ്ഥാന ആരോഗ്യ  കുടുംബക്ഷേമ വകുപ്പ് ആശുപത്രികളോട് അവരുടെ കിടക്കകളുടെ 10% കോവിഡ് കേസുകൾക്കായി നീക്കിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലാണ് ലക്ഷണങ്ങളോട് കൂടിയ കോവിഡ്  രോഗികൾക്കുള്ള ചികിത്സ ഇപ്പോൾ കൂടുതലായും നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts