വിമാനമാർഗം കർണാടകയിലേക്ക് വരുന്ന യാത്രക്കാർ ആശയക്കുഴപ്പത്തിൽ…!!

ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന യാത്രക്കാർ കോ വിഡ് 19 ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണം എന്ന മുൻ നിർദ്ദേശത്തിൽ വ്യക്തത ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം.

മാർച്ച് 29ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ മാർഗനിർദേശങ്ങളും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

ആരോഗ്യമന്ത്രി ഡോക്ടർ കെ സുധാകറിന്റെ ഓഫീസിൽനിന്നും മുൻപു നൽകിയിരുന്ന നിർദ്ദേശപ്രകാരം ഏപ്രിൽ ഒന്നുമുതൽ കർണാടകയിൽ എത്തുന്ന യാത്രികർ ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം എന്ന് നിർദ്ദേശിച്ചിരുന്നു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ഇതു സംബന്ധിച്ച ചോദ്യത്തിന് വിമാനത്താവളത്തിലെ വക്താവ് നൽകുന്ന മറുപടി പ്രകാരം നിലവിൽ കേരള മഹാരാഷ്ട്ര പഞ്ചാബ് ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കോവിഡ് ബാധിതർ അല്ലെന്ന് രേഖ അനിവാര്യമാണെന്ന് വെളിപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്ക് ഇത് ബാധകമാണ് എന്ന് ഇതുവരെ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

മാർച്ച് 29ന് പുറത്തിറക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മാർഗനിർദേശങ്ങളാണ് അന്തിമം എന്നാണ് ആരോഗ്യ മന്ത്രാലയവും അറിയിക്കുന്നത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts