മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയില്‍ എപ്പോള്‍ കാണാം എന്നറിയാൻ വായിക്കാം

യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.

മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസില്‍ കുതിക്കുന്നത്.

ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. സാധാരണ വരാറുള്ള 28 ദിവസ വിന്‍റോയില്‍ ആയിരിക്കില്ല മഞ്ഞുമ്മലിന്‍റെ ഒടിടി റിലീസ് എന്നാണ് വിവരം.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

വരുന്ന ഏപ്രിലില്‍ ചിത്രം പ്രതീക്ഷിക്കാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയിരിക്കും മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഒടിടി പ്ലാറ്റ്ഫോം എന്നാണ് റിപ്പോര്‍ട്ട്.

ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.

ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം വാരിക്കൂട്ടിയത്.

എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ് പറയുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts