പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് മുൻകൂർ ജാമ്യം; ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് 

ബെംഗളൂരു: ബലാത്സംഗകേസില്‍ ഇരയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

കേസില്‍ കൂട്ടു പ്രതിയാണ് ഭവാനി രേവണ്ണ.

അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ഇവർ കൂട്ടു പ്രതിയായത്.

മൈസൂരുവിലും ഹാസനിലും പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം.

പ്രത്യേക അന്വേഷണ സംഘവുമായുള്ള സഹകരണം ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

അതിജീവിതയുടെ മകൻ മൈസൂരുവിലെ കെ.ആർ.നഗർ പോലീസിലായിരുന്നു പരാതി നല്‍കിയത്.

പിന്നീട് പ്രജ്വല്‍ രേവണ്ണ പോലീസ് കസ്റ്റഡിയിലാവുകയും തുടർന്ന് ജെ.ഡി.എസ് ഇയാളെ പർട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

പ്രജ്വല്‍ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്‌.ഡി രേവണ്ണയും ലൈംഗികാതിക്രമം കാണിച്ചെന്ന് പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us