നടുറോഡിൽ യുവതിയെ സ്പാനർ കൊണ്ട് അടിച്ചു കൊന്ന് കാമുകൻ 

വസായ്: പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകിയെ നടുറോഡില്‍ സ്പാനറിന് അടിച്ചുകാെന്ന് യുവാവ്.

ചിഞ്ച്പടയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.

29-കാരനായ രോഹിത് യാദവ് യുവതിയുടെ നെഞ്ചിലും തലയിലും തുടർച്ചയായി അടിച്ചാണ് മരണം ഉറപ്പുവരുത്തിയത്.

രണ്ടുവർഷം നീണ്ട പ്രണയത്തില്‍ നിന്ന് യുവതി പിന്മാറിയെന്നു പറഞ്ഞായിരുന്നു ആക്രമണം.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

കൊലപാതകത്തിന് ശേഷം മൃതദേഹത്തിനരികിലിരുന്ന് ‘നീ എന്നോട് എന്തിന് ഇത് ചെയ്തു” എന്ന് ചോദിച്ച്‌ യുവാവ് അലറുന്നതും കാണാമായിരുന്നു.

ആള്‍ക്കൂട്ടം നോക്കി നിന്നതല്ലാതെ ഒരാള്‍പോലും ആക്രമണം തടയാൻ ശ്രമിച്ചില്ല.

രക്തത്തില്‍ കുളിച്ച്‌ കിടന്ന യുവതി ആശുപത്രിയിലെത്തിക്കാനും കണ്ടുനിന്നവർ ശ്രമിച്ചില്ല.

കൂടിനിന്നവരില്‍ ആരോ പകർത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

അടിയേറ്റ യുവതി തത്ക്ഷണം മരിച്ചെന്നാണ് റിപ്പോർട്ട്.

20-കാരിയായ ആരതിയാണ് കാെല്ലപ്പെട്ടത്.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

രോഹിത് യാദവിനെ ലോക്കല്‍ പോലീസ് പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts