ഒന്നര വയസുകാരിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും പുകവലിപ്പിക്കുകയും ചെയ്ത് അമ്മ 

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ച ഒരു അമ്മ ഒന്നരവയസുള്ള കുഞ്ഞിനോട് കാട്ടിയ ക്രൂരതയാണ്.

കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച്‌ പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിക്കുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ചൈല്‍ഡ് ഹെല്‍പ്പ് ലൈൻ സെല്ലിന് ചിത്രങ്ങള്‍ സഹിതം പരാതി ലഭിച്ചതിന് പിന്നാലെ അധികൃതരും പോലീസും ഇവരുടെ വാടക വീട്ടില്‍ റെയ്ഡ് നടത്തുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥയാണ് യുവതിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

വീട്ടില്‍ പാർട്ടി നടത്തിയെന്നാണ് ഇവരുടെ മൊഴി.

ഒരു കുഞ്ഞിനെ അമ്മ പീഡിപ്പിക്കുന്നതായി പരാതി ലഭിച്ചുവെന്നും പോലീസിനെ അറിയിച്ച ശേഷം കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈൻ അധികൃതർ പറഞ്ഞു.

രക്ഷപ്പെടുത്തിയ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ ഷെല്‍‍ട്ടറിലേക്ക് മാറ്റി.

മാതാവിനെ ചോദ്യം ചെയ്യുകയാണ്.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

പ്രചരിച്ച ചിത്രങ്ങളും വീഡിയോയും പോലീസ് പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts