തദ്ദേശീയ പ്രതിരോധ മരുന്നിനും വിതരണ അനുമതിക്ക് ശുപാർശ.

ബെംഗളൂരു: പൂർണമായും തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നായ കോ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനുള്ള വിദഗ്ധസമിതി ശുപാർശ കേന്ദ്രസർക്കാറിന് ലഭിച്ചു.

സെൻട്രൽ സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്.ഇ.സി)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡി സി ജി ഐ) ശുപാർശ നൽകിയത്.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

ഇതോടെ ഇന്ത്യൻ നിർമ്മിത പ്രതിരോധമരുന്ന് വിതരണത്തിന് തയ്യാറാകും.

ഭാരത് ബയോടെക് ഐസിഎംആർ ഇന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന പ്രതിരോധമരുന്ന് കോ വാക്സിൻ പ്രതിവർഷം 300 മില്യൺ ഉൽപാദിപ്പിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്.

ആദ്യപടിയായി 10 മില്യൺ ഡോസുകൾ നിലവിൽ വിതരണത്തിനു തയ്യാറായിക്കഴിഞ്ഞു.

ആദ്യത്തെ 100 മില്യൺ ഡോസ്സുകളും ഇന്ത്യയിൽ തന്നെ വിതരണം ചെയ്യാനാണ് ഭാരത് ബയോടെക് ഉദ്ദേശിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts