കർണാടയിൽ നിന്നുള്ള ബസ് കാസർഗോഡ് വച്ച് അപകടത്തിൽ പെട്ടു;5 മരണം.

ബെംഗളൂരു : കർണാടകയിൽ നിന്ന് പോയ വിവാഹസംഘത്തിൻ്റെ ബസ് കാസർഗോഡ് പാണത്തൂരിൽ വച്ച് വീടിന് മുകളിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2 കുട്ടികളും 2 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കർണാടകയിലെ ഈശ്വരമംഗലത്തു നിന്നും അതിർത്തി ഗ്രാമത്തിലേക്ക് സഞ്ചരിച്ച വധുവിൻ്റെ വീട്ടുകാരുടെ ബസ് ആണ് 11:45 ഓടെ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. ബസിൽ 40 ഓളം പേർ ഉണ്ടായിരുന്നു.

Read More

മലയാളിയിൽ നിന്ന് തട്ടിയത് 45 കോടി; നഗരത്തിൽ നിന്ന് പ്രതിയെ പൊക്കി പോലീസ്

ബെംഗളൂരു: മലയാളിയിൽ നിന്ന് തട്ടിയത് 45 കോടി; നഗരത്തിൽ നിന്ന് പ്രതിയെ പൊക്കി പോലീസ്. ലോൺ വാഗ്ദാനം ചെയ്ത് മലയാളിയെ കബളിപ്പിച്ച് 45 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെയാണ് നഗരത്തിൽ നിന്ന് ചെന്നൈ പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരു ഭുവനഗിരി സ്വദേശിയായ അശ്വിൻ റാവുവാണ് (54) ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ. മേനകയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി ചെന്നൈ സ്വദേശി പി.എൽ. ജയരാജ് 2018 ജൂലായിൽ അറസ്റ്റിലായിരുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശി ഡോ. കുര്യൻ പൗലോസാണ് തട്ടിപ്പിനിരയായത്.…

Read More

ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര..

ബെംഗളൂരു: ആറാം ക്ലാസുമുതല്‍ പി.യു.സി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം ബിരുദാനന്തര ബിരുദം മെഡിക്കല്‍ ഡിപ്ലോമ സാങ്കേതിക വിഭാഗം എന്നീ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയത്തിലേക്കും തിരിച്ചും ഉള്ള യാത്ര ബി.എം.ടി.സി ഓര്‍ഡിനറി ബസില്‍ സൌജന്യമാക്കി. 2019-20 ല്‍ ലഭിച്ച വിദ്യാര്‍ഥി പാസും വിദ്യാലയത്തിലെ ഫീസ്‌ അടച്ച രസീതിയോ ഐ.ഡി കാര്‍ഡോ കാണിക്കണം. 2020-21 ന് ആവശ്യമായ വിദ്യാര്‍ഥി യാത്രാ പാസിന് ഇപ്പോള്‍ ബാംഗ്ലൂര്‍വണ്‍ വഴി ഇപ്പോള്‍ അപേക്ഷിക്കാം. ഈ അപേക്ഷ ഫോറം mybmtc.karnataka.gov.in വെബ്‌ സൈറ്റിലും സേവ സിന്ധുവിലും ലഭ്യമാണ്.

Read More

കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.

തിരുവനന്തപുരം : കവിയും ഗാന രചയിതവുമായിരുന്നു അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊറോണ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.  

Read More

ഓണ്‍ലൈന്‍ ചിത്ര സന്തേക്ക് തുടക്കമായി;ഇനി ഒരുമാസം ഓണ്‍ലൈനില്‍ ശില്പ-ചിത്രങ്ങള്‍ ആസ്വദിക്കാം..വാങ്ങാം..

ബെംഗളൂരു : ചിത്രകലാ പരിഷത് നടത്തുന്ന ചിത്ര സന്തെക്ക് തുടക്കമായി,ഇന്‍ഫോസിസ് ചാരിറ്റബിള്‍ ഫൌണ്ടെഷന്‍ ചെയര്‍പെഴ്സന്‍ സുധ മൂര്‍ത്തിയാണ് ഈ വര്‍ഷത്തെ ചിത്ര സന്തേ ഉത്ഘാടനം ചെയ്തത്. കൊറോണ ഭീതി കാരണം 18 മത്തെ ചിത്ര സന്തേ ഈ വര്‍ഷം ഓണ്‍ലൈനില്‍ ആണ് നടക്കുന്നത്,കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കുമാര കൃപ റോഡിലെ ചിത്രകല പരിഷത്തിന്റെ മുന്‍വശത്തെ റോഡില്‍ 2 കിലോ മീറ്റര്‍ ദൂരത്തു ആയിരുന്നു പ്രദര്‍ശനവും വില്പനയും. ഈ വര്‍ഷം 1500 കലാകാരന്‍മാര്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്,പരിഷത്തില്‍ 5 ഗാലറികള്‍ ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്ക്‌,യു ട്യൂബ്,ഇന്‍സ്റ്റാഗ്രാം എന്നിവയില്‍…

Read More

യാത്രക്കിടെ കുഴഞ്ഞ് വീണു;കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു : യാത്രക്കിടെ കുഴഞ്ഞ് വീണു കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവമോഗ്ഗയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് നഗരത്തിലേക്ക് വരികയായിരുന്ന സദാനന്ദ ഗൌഡ ചിത്ര ദുര്‍ഗയില്‍ വച്ചാണ് കുഴഞ്ഞ് വീണത്‌. ചിത്ര ദുര്‍ഗയിലെ നവീന്‍ റെസിഡന്‍സി ഹോട്ടെലില്‍ ഉച്ച ഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്നു,കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കാരണം,ഉടന്‍ തന്നെ അദ്ധേഹത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലെക്കും മാറ്റി. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ഡോക്ടര്‍ മാര്‍ അറിയിച്ചു,എന്നാല്‍ അടുത്ത 24…

Read More

ഇന്ന് 810 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;743 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.743 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 743 ആകെ ഡിസ്ചാര്‍ജ് : 898919 ഇന്നത്തെ കേസുകള്‍ : 810 ആകെ ആക്റ്റീവ് കേസുകള്‍ : 10893 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 12107 ആകെ പോസിറ്റീവ് കേസുകള്‍ : 921938 തീവ്ര പരിചരണ…

Read More

സിഗരറ്റും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആക്കാനൊരുങ്ങുന്നു

ന്യൂഡൽഹി: ഇൻഡ്യയിൽ സിഗരറ്റും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുകയില ഉല്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി നിലവിൽ 18 വയസാണ്. പുകയില ഉല്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സർക്കാർ തയാറാക്കി. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉല്പന്നം 21 വയസിൽ താഴെയുള്ളയാൾക്കോ വിദ്യാഭ്യാസ…

Read More

തദ്ദേശീയ പ്രതിരോധ മരുന്നിനും വിതരണ അനുമതിക്ക് ശുപാർശ.

ബെംഗളൂരു: പൂർണമായും തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നായ കോ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനുള്ള വിദഗ്ധസമിതി ശുപാർശ കേന്ദ്രസർക്കാറിന് ലഭിച്ചു. സെൻട്രൽ സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്.ഇ.സി)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡി സി ജി ഐ) ശുപാർശ നൽകിയത്. ഇതോടെ ഇന്ത്യൻ നിർമ്മിത പ്രതിരോധമരുന്ന് വിതരണത്തിന് തയ്യാറാകും. ഭാരത് ബയോടെക് ഐസിഎംആർ ഇന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന പ്രതിരോധമരുന്ന് കോ വാക്സിൻ പ്രതിവർഷം 300 മില്യൺ ഉൽപാദിപ്പിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യപടിയായി 10 മില്യൺ ഡോസുകൾ നിലവിൽ…

Read More

കോവിഡ്, കർഫ്യൂ… ഒന്നിനും തളർത്താൻ കഴിയാത്ത വീര്യം… പുതുവൽസരത്തലേന്ന് നഗരം കുടിച്ച് തീർത്തത് 48 കോടിയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവ്.

ബെംഗളൂരു : കോവിഡ് , ലോക്ക് ഡൗൺ ,സാമ്പത്തിക ബുദ്ധിമുട്ട് ,നഗരത്തിലെ നിരോധനാജ്ഞ ഇതൊന്നും മദ്യ ഉപഭോഗത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നതാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. പുതുവത്സരത്തേലേന്ന് ബെംഗളൂരുവിൽ വിറ്റഴിഞ്ഞത് 48.28 കോടിയുടെ മദ്യം. ആഘോഷങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാതിരുന്ന കഴിഞ്ഞ വർഷം പുതുവത്സരത്തലേന്ന് 49.89 കോടിയുടെ മദ്യമായിരുന്നു നഗരത്തിൽ വിറ്റത്. അതുമായി തട്ടിച്ച് നോക്കുമ്പോൾ ഇത്തവണ നേരിയ വ്യത്യാസം മാത്രമാണുണ്ടായത്. നഗരത്തിൽ നിരോധനാജ്ഞ ഉണ്ടായിരുന്നില്ലെങ്കിൽ മദ്യ ഉപഭോഗം പുതിയ ഉയരങ്ങൾ താണ്ടിയേനെ. എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ വിറ്റഴിഞ്ഞത് 67.5 മദ്യമാണ്.…

Read More
Click Here to Follow Us