മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദവേ.
മോഹന്‍ലാലിന്റെ നായികയായി തന്മാത്രയിലൂടെയാണ് മീരയുടെ തുടക്കം.
പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവിലാണ് മീര താരമായി മാറുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് പരമ്പരയിലെ സുമിത്രയായാണ് നടി ഒരിടവേളയ്ക്ക് ശേഷം തിരികെ വരുന്നത്.
പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.
ടെലിവിഷന്‍ രംഗത്തെ മിന്നും താരമായി മാറി മീര വാസുദേവ്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് മീര വാസുദവേ്.
മീര വാസുദേവന്‍ വിവാഹിതയായിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ മീര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഛായാഗ്രാഹകനായ വിപിന്‍ ആണ് വരന്‍. മീര നായികയായ കുടുംബവിളക്കിന്റെ ഛായാഗ്രാഹകനാണ് വിപിന്‍.
കഴിഞ്ഞ മാസമായിരുന്നു വളരെ സ്വകാര്യമായ ചടങ്ങില്‍ ഇരുവരും വിവാഹിതരാകുന്നത്.
ഇന്നായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് വിവാഹിതയായെന്ന വാര്‍ത്ത മീര പങ്കുവെക്കുന്നത്.
“ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. മീര വാസുദേവന്‍ എന്ന ഞാനും വിപിന്‍ പുതിയങ്കവും 21-4-2024 ന് കൊയമ്പത്തൂര്‍ വച്ച് വിവാഹിതരായി.
ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിപിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് അദ്ദേഹം. രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുള്ള ഛായാഗ്രാഹകനാണ്.
വിപിനും ഞാനും 2019 മെയ് മുതല്‍ ഒരു പ്രൊജക്ടില്‍ തന്നെ വര്‍ക്ക് ചെയ്തു വരികയായിരുന്നു.
കഴിഞ്ഞൊരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അടുത്ത കുടുംബാംഗങ്ങളും രണ്ടോ മൂന്നോ സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ.
എന്റെ പ്രൊഫഷണല്‍ യാത്രയിലുടനീളം പിന്തുണയായി കൂടെ ഉണ്ടായിരുന്ന എന്റെ അഭ്യുദേയകാംഷികളോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും മീഡിയയോടും ഈ സന്തോഷ വാര്‍ത്തപങ്കുവെക്കുന്നു. അതേ സ്‌നേഹവും പിന്തുണയും എന്റെ ഭര്‍ത്താവിനും ഉണ്ടാകണം. സ്‌നേഹത്തോടെ മീര വാസുദേവനും വിപിന്‍ പുതിയങ്കവും എന്നു പറഞ്ഞാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.
മീരയുടെ മൂന്നാമത്തെ വിവാഹമാണിത്. വിശാല്‍ അര്‍വാള്‍ ആണ് മീരയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധം അവസാനിപ്പിച്ച ശേഷമാണ് 2012 ല്‍ മീര നടന്‍ ജോണ്‍ കൊക്കനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.