നെലമംഗല – തുമകൂരു പാത ഉടൻ അതിവേഗപാതയാകും

ബെംഗളൂരു : നെലമംഗല – തുമകൂരു പാത അതിവേഗപാതയാക്കാൻ ദേശീയപാതാ അതോറിറ്റി. ഇതിന്റെ മുന്നോടിയായി റോഡിന്റെ വീതി വർധിപ്പിച്ച് ഇരുവശങ്ങളിലും കമ്പിവേലികൾ സ്ഥാപിക്കും.

നിശ്ചിത പ്രദേശങ്ങളിലൊഴികെ പാതയിലേക്ക് കയറാനേ ഇറങ്ങാനോ കഴിയാത്ത രീതിയിലായിരിക്കും ക്രമീകരണം. പദ്ധതി 2025 ഓഗസ്റ്റിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയപാത 48-ന്റെ ഭാഗമാണ് നെലമംഗല- തുമകൂരു പാത.

പാതയുടെ ഇരുവശത്തും കമ്പിവേലികൾ സ്ഥാപിക്കുന്നതോടെ ടോൾ നൽകാതെ ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാതെയാകും.

  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

ഇതിനുമുന്നോടിയായി പുതിയ ടോൾപ്ലാസ നിർമിക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള ചെക്കനെഹള്ളിയിലേയും കുളുമെപാളയയിലേയും ടോൾ പ്ലാസകളാണ് നിർത്തുക. പകരം റായലപാളയിൽ പുതിയ ടോൾ പ്ലാസവരും.

നിലവിൽ പാതയിലെ ടോൾപ്ലാസകളെ സംബന്ധിച്ച് വ്യാപക പരാതികളുയരുന്നുണ്ട്. ഒരുവാഹനത്തിന്റെ ഫാസ്ടാഗിൽ നിന്നും ഒന്നിലധികം തവണ പണമെടുക്കുന്നെന്നതടക്കമുള്ള പരാതികളാണുള്ളത്.

പുതിയ ടോൾ പ്ലാസ വരുമ്പോൾ ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാകുമെന്നാണ് പ്രതീക്ഷ.

അതിവേഗപാതയാക്കുന്നതോടെ റോഡിന്റെ ഗുണനിലവാരം വർധിക്കുമെന്നതാണ് യാത്രക്കാർക്ക് ലഭിക്കുന്ന നേട്ടം.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

ബെംഗളൂരു- മൈസൂരു പാതയ്ക്ക് സമാനമായി സർവീസ് റോഡുകളുൾപ്പെടെ 10 വരി പാതയായിരിക്കുമിത്.

വലിയ വളവുകളും കയറ്റങ്ങളും ലഘൂകരിക്കാനുള്ള നടപടികളും സ്വീകരിക്കും. ഘട്ടംഘട്ടമായി ചിത്രദുർഗവരെ അതിവേഗപാതയാക്കാനാണ് അധികൃതരുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts