ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽ മരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണം നഗരത്തിൽ ദിനംപ്രതി കൂടുന്നു;

ബെംഗളൂരു : ട്രാഫിക് പോലീസിന്റെ പിഴശിക്ഷയെ മറികടക്കാൻ പേരിനുമാത്രം ഹെൽമെറ്റ് ധരിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക.

ബെംഗളൂരുവിൽ ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടു വർഷത്തിനിടെ 21 ശതമാനം വർധിച്ചതായി ട്രാഫിക് പോലീസിന്റെ കണക്ക് പുറത്തുവന്നു.

കഴിഞ്ഞവർഷം 369 പേരാണ് ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽ മരിച്ചത്. ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്ത് അപകടത്തിൽപ്പെട്ട് മരിച്ചവർ 148 പേർ.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

2021-ൽ ഹെൽമെറ്റ് ധരിച്ചിട്ടും അപകടത്തിൽ മരിച്ചത് 291 പേരായിരുന്നു. 2022-ൽ ഇത് 319 ആയി.

2023-ൽ ബെംഗളൂരുവിലുണ്ടായ വാഹനാപകടങ്ങളിൽപ്പെട്ട് മരിച്ച 70 ശതമാനം പേരുടെയും മരണകാരണം തലയ്ക്കേറ്റ മാരകപരിക്കാണെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts