24X7 മൊബൈൽ കോവിഡ് ടെസ്റ്റിംഗ് യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്ത് ബിബിഎംപി

ബെംഗളൂരു : മന്ത്ര4ചേഞ്ചും, സൂര്യ ഫൗണ്ടേഷനും ബിബിഎംപിയുമായി സഹകരിച്ച് ബിബിഎംപി സൗത്ത് സോണിലേക്ക് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് (എംടിയു) സംഭാവന ചെയ്തു, ബിബിഎംപി ചീഫ് കമ്മീഷണർ ശ്രീ ഗൗരവ് ഗുപ്ത ടെസ്റ്റിംഗ് യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം നിർവഹിച്ചു. സീറോദയാണ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് സ്പോൺസർ ചെയ്യുന്നത്.

ഈ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് മൊബൈൽ ട്രയേജ് യൂണിറ്റിനൊപ്പം സൗത്ത് സോൺ വാർ റൂമുമായി ബന്ധിപ്പിക്കും. വാർ റൂമിൽ നിന്ന് ലഭിക്കുന്ന കോളുകൾ അനുസരിച്ച് 24X7- സോണിലെ 44 വാർഡുകളിൽ ഈ യൂണിറ്റ് വിന്യസിക്കും. ഇത് സൗത്ത് സോണിൽ വിജയിച്ചാൽ, മറ്റ് 7 സോണുകളിലും ഓരോ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് വീതം ലഭിക്കും.

ഈ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിൽ ഒരു ഡ്രൈവറും ഒരു പാരാമെഡിക്കും ഉണ്ടായിരിക്കും, അവർ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തും, കോവിഡ് പോസിറ്റീവ് ആണെങ്കിൽ വിഷയം ബിബിഎംപിയിൽ അറിയിക്കുകയും കേസിന്റെ ഗൗരവം അനുസരിച്ച്, ട്രയേജിന് ശേഷം ആവശ്യമായ ചികിത്സ നൽകുകയും ചെയ്യും.

എൻ95 മാസ്‌കുകൾ, പിപിഇ കിറ്റുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, തെർമൽ സ്കാനറുകൾ, സാനിറ്റൈസറുകൾ എന്നിവയുടെ രൂപത്തിലുള്ള ഉപഭോഗവസ്തുക്കൾ സൗത്ത് സോണിലെ 6 കോവിഡ് കെയർ സെന്ററുകളിലേക്ക് സംഭാവന ചെയ്യുന്നു.

1. എൻ95 മാസ്ക് – 1,000
2. പിപിഇ കിറ്റുകൾ – 300
3. ടെസ്റ്റിംഗ് കിറ്റുകൾ – 500
4. തെർമൽ സ്കാനറുകൾ – 15
5. സാനിറ്റൈസറുകൾ – 220 ലിറ്റർ

സോണൽ കമ്മീഷണർ (സൗത്ത്) തുളസി മദീനേനി, ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ ത്രിലോക് ചന്ദ്ര, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us