ചെന്നൈ മൃഗശാലയിൽ പുള്ളിപ്പുലി ചത്തു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ചെന്നൈ: തിങ്കളാഴ്‌ച 14 വയസുകാരിയായ ജയ എന്ന പുള്ളിപ്പുലി അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിലെ മോശം പരിചരണം മൂലം തുരുമ്പിച്ച ഞെരുക്കമുള്ള കൂടിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ മൃഗഡോക്ടർമാർ, വലിയ പൂച്ചയുടെ വാരിയെല്ലുകൾ ഞെരുക്കിയതുമൂലം അതിന്റെ ശ്വാസകോശത്തിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ ബാധിച്ചതായും ഇതാണ് രക്തം കട്ടപിടിക്കുന്നതിനും മസ്തിഷ്ക രക്തസ്രാവത്തിനും കാരണമായി മരണത്തിലേക്ക് നയിച്ചതെന്നും തമിഴ്‌നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ (TANUVAS) വൃത്തങ്ങൾ അറിയിച്ചു .

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

അടുത്തിടെ നാലു വയസ്സുള്ള ഒരു ആൺ സിംഹവും ദുരൂഹമായി ചത്തിരുന്നു. ഷോക്കേറ്റതാണ് മരണകാരണമെന്നാണ് സിംഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 70 മൃഗശാല ജീവനക്കാർക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷം, അധികൃതർ വലിയ പൂച്ചകളുടെ മൂക്കിലെ സ്വാബ് സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. 14 സാമ്പിളുകൾ ശേഖരിച്ച് അവ ഭോപ്പാൽ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് പരിശോധനയ്ക്ക് അയച്ചട്ടുണ്ട്.

കഴിഞ്ഞ വർഷം, ഈ മൃഗശാലയിലെ നിരവധി സിംഹങ്ങൾ COVID-19 പോസിറ്റീവ് ആവുകയും അതിൽ രണ്ടെണ്ണം അണുബാധ മൂലം മരിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ ഈ പുള്ളിപ്പുലിയിൽ നിന്നും സ്രവ സാമ്പിളുകൾ ശേഖരിച്ചിരുന്നെന്നും, എന്നാൽ മൃഗത്തെ പുറത്തെടുക്കുമ്പോൾ, ഞെരുക്കമുള്ള കൂട്ടിൽ കുടുങ്ങിയതായും അതിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പേ മൃഗം ചത്തുപോയെന്നും ഒരു മൃഗശാല ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ശ്വാസതടസ്സം മൂലമാണ് മൃഗം ചത്തതെന്നാണ് വണ്ടല്ലൂർ മൃഗശാല ഡയറക്ടർ വി കരുണപ്രിയ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts