തെരുവുനായ ആക്രമണത്തിൽ നാലുവയസ്സുകാരി മരിച്ചു

ബെംഗളൂരു : റായ്ചൂരുവിൽ തെരുവുനായയുടെ ആക്രമണത്തിനിരയായ നാലുവയസ്സുകാരി മരിച്ചു.

കോരവിനഹള ഗ്രാമത്തിലെ കെരലിംഗയുടെ മകൾ ലാവണ്യയാണ് ചികിത്സക്കിടെ ചൊവ്വാഴ്ച മരിച്ചത്. രണ്ടാഴ്ച മുമ്പാണ് നായയുടെ ആക്രമണമുണ്ടാത്.

വീടിനുമുന്നിൽ കളിക്കുന്നതിനിടെ ലാവണ്യയുൾപ്പെടെ ഏഴുകുട്ടികളെയാണ് നായ ആക്രമിച്ചത്. ലാവണ്യയുടെ കഴുത്തിനുപിന്നിലും മറ്റുഭാഗങ്ങളിലും കടിയേറ്റു.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

പരിക്കേറ്റ കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. തെരുവുനായശല്യം ഒഴിവാക്കാൻ നടപടിവേണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. അക്രമംനടത്തിയ നായയെ സംഭവദിവസംതന്നെ ഗ്രാമവാസികൾ കൊന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts