ട്രാവല്‍സ് മാനേജരെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ 

ബെംഗളൂരു: കാഞ്ഞൂരില്‍ ട്രാവല്‍സ് മാനേജരെ മർദ്ദിച്ച സംഭവത്തില്‍ പ്രതി ബെംഗളൂരുവിൽ പിടിയിൽ.

ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് പാരേത്ത് വീട്ടില്‍ പി.ജെ.അനൂപിനെയാണ് (35) കരീലകുളങ്ങര സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ജനുവരി മൂന്നിന് രാത്രിയില്‍ കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുള്ള അനിഴം ട്രാവല്‍സില്‍ അതിക്രമിച്ച്‌ കയറി മാനേജരായയ രോഹിത്തിനെ മർദ്ദിച്ചകേസിലെ അഞ്ചാം പ്രതിയാണ് അനൂപ്.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

പോലീസ് പ്രതിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച്‌ ട്രാവല്‍സ് മാനേജർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസ് പുനരന്വേഷിക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും കോടതി നിർദ്ദേശിച്ചതോടെയാണ് നടപടിയുണ്ടായത്.

കായംകുളം ഡിവൈഎസ്.പി ജി.അജയനാഥിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ ശ്രീകുമാർ, സീനിയർ സിവില്‍ പോലീസ് ഓഫീസർ സജീവ് കുമാർ, അനില്‍കുമാർ, സിവില്‍ പൊലീസ് ഓഫീസർ ശ്യാംകുമാർ, ഉണ്ണികൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts