പങ്കാളിയുടെ കൂർക്കംവലി കൊണ്ട് പൊറുതിമുട്ടിയോ? മാറ്റാൻ പ്രതിവിധികൾ പലവിധം; അറിയാൻ വായിക്കാം

ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ കൂർക്കംവലി ബാധിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് കൂർക്കംവലിക്കുന്നത് നിരുപദ്രവമാണെങ്കിലും അമിതവും നിരന്തരവുമായ കൂർക്കംവലി നല്ല ഉറക്കത്തിന് തടസ്സമാണ്. കൂർക്കംവലി കുറയ്ക്കാനും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി പോംവഴികളുണ്ട്. ഇത് കുറയ്ക്കാൻ ശ്രമിക്കണമെങ്കിൽ ആദ്യം കാരണങ്ങളെ കുറിച്ച് അറിഞ്ഞുവെക്കണം. 1. പൊണ്ണതടി : അമിത ഭാരം, പ്രത്യേകിച്ച് കഴുത്തിലും തൊണ്ടയിലും. ഇത് ശ്വാസനാള തടസ്സത്തിനും കൂർക്കംവലിക്കും കാരണമാകും. നല്ല ഭക്ഷണക്രമവും വ്യായാമവും ഒന്നിച്ചാൽ ശരീരഭാരം കുറച്ച് കൂർക്കംവലിയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. 2. ഉറങ്ങുന്ന…

Read More

ദൂരദര്‍ശന്‍ ന്യൂസിന് ഇനി കാവി ലോഗോ

ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്‌സ് പോസ്റ്റുകളുണ്ട്. അതേസമയം ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ…

Read More

ബിജെപി എംപി സംഗണ്ണ കാരാടി കോൺഗ്രസിലേക്ക് 

ബെംഗളൂരു: കൊപ്പാലിലെ സിറ്റിങ് എം.പി സംഗണ്ണ കാരാടി ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്. അടുത്ത ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായും ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ്‍ സവാദി എം.എല്‍.എയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച ഒരുക്കുന്നത്. കാരാടി സംഗണ്ണയുടെ വീട്ടില്‍ കൊപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രാജശേഖര കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.

Read More

ട്രാവല്‍സ് മാനേജരെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ 

ബെംഗളൂരു: കാഞ്ഞൂരില്‍ ട്രാവല്‍സ് മാനേജരെ മർദ്ദിച്ച സംഭവത്തില്‍ പ്രതി ബെംഗളൂരുവിൽ പിടിയിൽ. ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് പാരേത്ത് വീട്ടില്‍ പി.ജെ.അനൂപിനെയാണ് (35) കരീലകുളങ്ങര സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിന് രാത്രിയില്‍ കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുള്ള അനിഴം ട്രാവല്‍സില്‍ അതിക്രമിച്ച്‌ കയറി മാനേജരായയ രോഹിത്തിനെ മർദ്ദിച്ചകേസിലെ അഞ്ചാം പ്രതിയാണ് അനൂപ്. പോലീസ് പ്രതിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച്‌ ട്രാവല്‍സ് മാനേജർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പുനരന്വേഷിക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും കോടതി നിർദ്ദേശിച്ചതോടെയാണ് നടപടിയുണ്ടായത്. കായംകുളം ഡിവൈഎസ്.പി ജി.അജയനാഥിന്റെ…

Read More

കോൺഗ്രസ്‌ വിട്ട എംഎൽഎ ബിജെപിയിൽ 

ബെംഗളൂരു: മുൻ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.ജെ.പിയില്‍. ബി.ജെ.പി മുതിർന്ന നേതാവ് ബി.എസ് യെദൂരിയപ്പ, കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അഖണ്ഡ ശ്രീനിവാസ് മൂർത്തിയെ അംഗത്വം നല്‍കി സ്വീകരിച്ചു. 2023ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് കോണ്‍ഗ്രസ് വിട്ട് അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.എസ്.പിയുടെ ടിക്കറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു. ബെംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരന്ദ്‌ലജെ മത്സരിക്കുന്നത്. പുലകേശിനഗറില്‍ നിന്നുള്ള മുൻ എം.എല്‍.എയാണ് അഖണ്ഡ ശ്രീനിവാസ് മൂർത്തി.…

Read More

മോദിയുടെ ചിത്രം ഈശ്വരപ്പ ഉപയോഗിക്കുന്നതിനെതിരെ ബിജെപി പരാതി 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ശിവമൊഗ്ഗ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും ബി.ജെ.പി വിമതനുമായ കെ.എസ്.ഈശ്വരപ്പ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ബി.ജെ.പി പരാതി. മോദിയുടെ ചിത്രം ബി.ജെ.പി സ്ഥാനാർഥികള്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മറ്റുള്ളവർ ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 29ാം വകുപ്പിന്റെ ലംഘനമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയെ രൂക്ഷമായി വിമർശിച്ച്‌ വിമത സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പ രംഗത്തുവന്നു. ശിക്കാരിപുരയില്‍ നിന്ന് അച്ഛനെയും മകനെയും പുറത്താക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. ബി.എസ്. യെദിയൂരപ്പയെയും മകൻ ബി.വൈ. വിജയേന്ദ്രയെയും സൂചിപ്പിച്ചായിരുന്നു ഈശ്വരപ്പയുടെ…

Read More

കന്നഡയ്ക്ക് പകരം ചോദ്യപേപ്പറിൽ മലയാളം; ഉദ്യോഗാർഥികളെ വലച്ച് പി എസ് സി

ബെംഗളൂരു: കന്നട തസ്തികയിലേക്ക് കേരള പി.എസ്.സി നടത്തിയ യു.പി.എസ്.ടി പരീക്ഷയില്‍ ചോദ്യപേപ്പറില്‍ കന്നടക്ക് പകരം വന്നത് മലയാളമെന്ന് പരാതി. കന്നട ന്യൂനപക്ഷ മേഖലയില്‍നിന്നുള്ള ഉദ്യോഗാർഥികള്‍ക്കാണ് ചോദ്യപേപ്പറിലെ ഈ ഭാഷാമാറ്റം വിനയായിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ടവർക്ക് പരാതി നല്‍കിയിരിക്കുകയാണ് ഉദ്യോഗാർഥികള്‍. കന്നട വാക്കുകള്‍ക്ക് പകരം മലയാളം തർജമ വന്നതാണ് വിനയായത്. ഏപ്രില്‍ അഞ്ചിനാണ് പരീക്ഷ നടത്തിയത്. ഏറെ പ്രതീക്ഷയില്‍ എഴുതാനിറങ്ങിയ പരീക്ഷയാണ് ഇതോടെ അവതാളത്തിലായത്. 993 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ അഞ്ചാം തീയതി നടത്തിയ പരീക്ഷയിലാണ് സൈക്കോളജി വിഭാഗത്തില്‍ മുഴുവൻ ചോദ്യങ്ങളും മലയാളത്തില്‍ വന്നത്. മറ്റു…

Read More

കേരളത്തിലേക്ക് ഇനി ഡബിൾ ഡെക്കർ ട്രെയിനിൽ യാത്രപോകാം; ട്രെയിൻ പരീക്ഷണ ഓട്ടം വിജയം

ബെംഗളൂരു ∙ കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണു ലക്ഷ്യം. രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിൻ 11.05നു പാലക്കാട് ജംക്​ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. 11.25നു പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ 11.50നു പാലക്കാട് ജംക്​ഷനിൽ മടങ്ങിയെത്തി. ഇവിടെ…

Read More

ബാരിക്കേഡുകൾ നീക്കി; 4 വർഷമായി അടച്ചിട്ട കാമരാജ് റോഡ് ഈ മാസാവസാനത്തോടെ വീണ്ടും തുറക്കും

ബംഗളുരു: എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിന്റെ ഭാഗമായി 4 വർഷമായി അടച്ചിട്ട കാമരാജ് റോഡ് ഈ മാസം അവസാനം തുറക്കും. കബൺറോഡിനെയും എംജി റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് 2019 ജൂണിലാണ് അടച്ചത്. ഇതുവഴി പോകേണ്ട വാഹനങ്ങൾ എംജി റോഡ് കാവേരി ജംക്‌ഷനിൽ നിന്ന് അനിൽകുംബ്ലെ സർക്കിൾ വഴിയാണ് ശിവാജിനഗർ, കബൺ റോഡ് എന്നിവിടങ്ങളിലേക്ക് കടത്തിവിടുന്നത്. കമേഴ്സ്യൽ സ്ട്രീറ്റിലേക്ക് പോകേണ്ടവർക്കും കൂടുതൽ ദൂരം സഞ്ചരിക്കണം. കല്ലേനഅഗ്രഹാര–നാഗവാര മെട്രോ പാതയുടെ ഭാഗമായുള്ള എംജി റോഡ് ഭൂഗർഭ സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 21 കിലോമീറ്റർ…

Read More

ഹെബ്ബാൾ മേഖലയിൽ ഇന്നു മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

traffic

ബെംഗളൂരു∙ ഹെബ്ബാൾ മേൽപാലത്തിലെ 2 അധിക റാംപുകളുടെ നിർമാണത്തെ തുടർന്ന് ഇന്നു മുതൽ മേഖലയിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തുമക്കൂരു റോഡ്, ഔട്ടർറിങ് റോഡ്, ബെള്ളാരി റോഡ് എന്നിവയെ ബന്ധിപ്പിച്ച് റാംപുകൾ നിർമിക്കുന്നത്. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിലെ റാംപ് നിർമാണം 5 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പാതകളുടെ വിശദാംശങ്ങൾ;  കെആർ പുരം ഭാഗത്ത് നിന്ന് ഹെബ്ബാൾ മേൽപാലത്തിലേക്ക് പ്രവേശിക്കാനുള്ള റാംപ് വഴി ഇന്ന് മുതൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പ്രവേശനം…

Read More
Click Here to Follow Us