ബെംഗളൂരു∙ ഹെബ്ബാൾ മേൽപാലത്തിലെ 2 അധിക റാംപുകളുടെ നിർമാണത്തെ തുടർന്ന് ഇന്നു മുതൽ മേഖലയിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പൊലീസ്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തുമക്കൂരു റോഡ്, ഔട്ടർറിങ് റോഡ്, ബെള്ളാരി റോഡ് എന്നിവയെ ബന്ധിപ്പിച്ച് റാംപുകൾ നിർമിക്കുന്നത്.
പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിലെ റാംപ് നിർമാണം 5 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പാതകളുടെ വിശദാംശങ്ങൾ;
കെആർ പുരം ഭാഗത്ത് നിന്ന് ഹെബ്ബാൾ മേൽപാലത്തിലേക്ക് പ്രവേശിക്കാനുള്ള റാംപ് വഴി ഇന്ന് മുതൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പ്രവേശനം അനുവദിക്കില്ല.
നഗവാര ഭാഗത്ത് നിന്ന് മേക്കറി സർക്കിൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹെബ്ബാൾ മേൽപാലത്തിന് അടിയിൽകൂടി വലത്തോട്ട് തിരിഞ്ഞ് കോടിഗേഹള്ളി വഴി മേക്കറി സർക്കിളിലേക്ക് പോകണം.
കെആർ പുരം ഭാഗത്ത് നിന്നുള്ള ബദൽ പാതകൾ
∙കെആർ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഹെബ്ബാളിലെ തിരക്ക് ഒഴിവാക്കാൻ മാരുതിസേവാ നഗർ ഐഒസി–മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം മേൽപാലം, നാഗവാര–താന്നറി റോഡ് എന്നീ പാതകൾ ഉപയോഗിക്കണം.
∙ ഹെഗ്ഡെനഗർ –തന്നിസന്ദ്ര വഴി വരുന്നവർ ജികെവികെ–ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം. കെആർപുരം ഭാഗത്ത് നിന്ന് യശ്വന്തപുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപാലത്തിന് താഴെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബിഇഎൽ സർക്കിൾ, സദാശിവനഗർ പൊലീസ് സ്റ്റേഷൻ ജംക്‌ഷൻ വഴി പോകണം.
∙ കെആർ പുരം, ഹെന്നൂർ, എച്ച്ആർബിആർ ലേൗട്ട്, ബാനസവാടി, കെജി ഹള്ളി ഭാഗങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ഹെന്നൂർ–ബാഗലൂർ സമാന്തര റോഡിനെ ആശ്രയിക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.