ബാരിക്കേഡുകൾ നീക്കി; 4 വർഷമായി അടച്ചിട്ട കാമരാജ് റോഡ് ഈ മാസാവസാനത്തോടെ വീണ്ടും തുറക്കും

ബംഗളുരു: എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിന്റെ ഭാഗമായി 4 വർഷമായി അടച്ചിട്ട കാമരാജ് റോഡ് ഈ മാസം അവസാനം തുറക്കും.

കബൺറോഡിനെയും എംജി റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് 2019 ജൂണിലാണ് അടച്ചത്.

ഇതുവഴി പോകേണ്ട വാഹനങ്ങൾ എംജി റോഡ് കാവേരി ജംക്‌ഷനിൽ നിന്ന് അനിൽകുംബ്ലെ സർക്കിൾ വഴിയാണ് ശിവാജിനഗർ, കബൺ റോഡ് എന്നിവിടങ്ങളിലേക്ക് കടത്തിവിടുന്നത്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

കമേഴ്സ്യൽ സ്ട്രീറ്റിലേക്ക് പോകേണ്ടവർക്കും കൂടുതൽ ദൂരം സഞ്ചരിക്കണം. കല്ലേനഅഗ്രഹാര–നാഗവാര മെട്രോ പാതയുടെ ഭാഗമായുള്ള എംജി റോഡ് ഭൂഗർഭ സ്റ്റേഷന്റെ നിർമാണം അവസാനഘട്ടത്തിലാണ്.

21 കിലോമീറ്റർ ദൂരം വരുന്ന പാത അടുത്ത വർഷം പകുതിയോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts