കോൺഗ്രസ്‌ വിട്ട എംഎൽഎ ബിജെപിയിൽ 

ബെംഗളൂരു: മുൻ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.ജെ.പിയില്‍.

ബി.ജെ.പി മുതിർന്ന നേതാവ് ബി.എസ് യെദൂരിയപ്പ, കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അഖണ്ഡ ശ്രീനിവാസ് മൂർത്തിയെ അംഗത്വം നല്‍കി സ്വീകരിച്ചു.

2023ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് കോണ്‍ഗ്രസ് വിട്ട് അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.എസ്.പിയുടെ ടിക്കറ്റില്‍ മത്സരിച്ചിരുന്നു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു.

ബെംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരന്ദ്‌ലജെ മത്സരിക്കുന്നത്.

പുലകേശിനഗറില്‍ നിന്നുള്ള മുൻ എം.എല്‍.എയാണ് അഖണ്ഡ ശ്രീനിവാസ് മൂർത്തി.

അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഖണ്ഡ ശ്രീനിവാസ് മൂർത്തി പാർട്ടിയില്‍ ചേർന്നത് പാർട്ടിയ്ക്ക് കരുത്ത് പകർന്നെന്ന് യെദൂരിയപ്പ പറഞ്ഞു.

രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വോട്ടുകള്‍ക്ക് ശോഭ കരന്ദ്‌ലാജെ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts