കൊടുക്കാം കുമാരസ്വാമിക്ക് ഒരു കയ്യടി;ഉത്സവസമയങ്ങളില്‍ കൊള്ളനിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകാര്‍ക്ക് എതിരെ നടപടി;മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധനക്ക് 10 സംഘങ്ങള്‍.

ബെംഗളൂരു: ദീപാവലി യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകളുടെ കൊള്ളക്ക് എതിരെ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ് മുന്നോട്ട് വന്നു.അമിത നിരക്ക് സംബന്ധിച്ചു നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗത വകുപ്പിന് ലഭിച്ചത്.

ഇതേ തുടര്‍ന്ന് കലശിപ്പളയം,മടിവാള,മജസ്റ്റിക് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി,പല എജെന്റുകളും ടിക്കറ്റ്‌ നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അനുസരികുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഈ വിഷയത്തില്‍ യാത്രക്കാരുടെ പരാതിയും ശേഖരിക്കുന്നുണ്ട്.അതെ സമയം നൂറു കണക്കിന് സ്വകാര്യ ബസുകള്‍ അനധികൃതമായി ചരക്ക് കൊണ്ട് പോകുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ഇനിവരുന്ന ദിവസങ്ങളില്‍ സ്വകാര്യ ബസുകളുടെ കഴുത്തറപ്പന്‍ നിരക്കുകള്‍ പരിശോധിക്കാന്‍ പത്തു അംഗ സംഘത്തെയും മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം നിയോഗിച്ചിട്ടുണ്ട്.നിയമം ലംഘിക്കുന്ന എജെന്സികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.അമിത നിരക്ക് ഈടാക്കുന്ന ബസുകളുടെ പെര്‍മിറ്റ്‌ റദ്ദാക്കാന്‍ നിയമമുണ്ട്.യാത്രക്കാരുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം നടപടി സ്വീകരിക്കും.മടിവാള ,കലശിപ്പലയം എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന കേരളത്തിലേക്ക് ഉള്ള സ്വകാര്യ ബസുകളുടെ സാധാരണ നിരക്ക് 1500 രൂപ ആണെങ്കിലും ചില ഉത്സവ സീസണുകളില്‍ അത് 3500രൂപ വരെ ഉയരാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
[masterslider id="10"]

Related posts