ഒരു കോടതി വിധിക്കും ദീപാവലിയുടെ ശബ്ദം കുറക്കാനകില്ല;നഗരത്തില്‍ പടക്ക വില്പന പൊടിപൊടിക്കുന്നു.

ബെംഗളൂരു: പടക്കത്തിന്റെ ഉപയോഗത്തിന് സുപ്രീംകോടതി കർശനനിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നഗരത്തിലെ പടക്കവിൽപ്പനയിൽ കുറവില്ല. ദീപാവലിയോടനുബന്ധിച്ച് അത്തിബെല്ലെയിലും ഹൊസൂർ റോഡിലും തുടങ്ങിയ താത്‌കാലിക പടക്കവിൽപ്പനകേന്ദ്രത്തിൽ വിൽപ്പന പൊടിപൊടിക്കുകയാണ്.

വലിയ ശബ്ദമുള്ള പടക്കങ്ങൾക്ക് വിലക്കുണ്ടെങ്കിലും ഇത്തരം പടക്കങ്ങളും വിൽപ്പനകേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് പരാതിയുണ്ട്. ബെംഗളൂരു നഗരത്തിനുപുറമെ മറ്റുജില്ലകളിലുള്ളവരും തമിഴ്‌നാടിന്റെഅതിർത്തി പ്രദേശങ്ങളിലുള്ളവരും പടക്കം വാങ്ങാൻ ഇവിടെയാണെത്തുന്നത്.

ദീപാവലിയോടനുബന്ധിച്ച് രാത്രി എട്ടുമണി മുതൽ 10 മണിവരെയാണ് സുപ്രീംകോടതി വിധിപ്രകാരം അനുമതിയുള്ളത്. എന്നാൽ വാങ്ങാനെത്തുന്നവർക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണകളില്ലെന്നും കച്ചവടക്കാർ വ്യക്തമാക്കുന്നു.

ഇതോടെ സുപ്രീം കോടതി വിധി നടപ്പാകുമോ എന്ന ആശങ്കയാണ് പടക്കത്തെ എതിർക്കുന്നവർ മുന്നോട്ടുവെക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് നഗരത്തിൽ വലിയ മലിനീകരണമുണ്ടാക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. കോടതിവിധി നടപ്പാക്കാനാവശ്യമായ മുന്നൊരുക്കങ്ങളൊന്നും അധികൃതർ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.

ഹൊസൂർ റോഡ്, അത്തിബെല്ലെ എന്നിവിടങ്ങിൽ പത്തുദിവസത്തോളം നീണ്ടുനിൽക്കുന്ന ദീപാവലി ക്കച്ചവടത്തിൽ 60 ലക്ഷം മുതൽ 80 ലക്ഷം വരെയാണ് ഓരോകടകൾക്കും ലഭിക്കുന്ന വരുമാനം. ഈവർഷവും കാര്യമായ ഇടിവൊന്നും കച്ചവടത്തിലുണ്ടാകില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. നഗരത്തിലെ മറ്റു കച്ചവടകേന്ദ്രങ്ങളിലും വിൽപ്പന നടക്കുന്നുണ്ട്.

അതേസമയം ഒാൺലൈനിലൂടെയുള്ള വിൽപ്പന കോടതി നിരോധിച്ചതോടെ ബെംഗളൂരു കേന്ദ്രീകരിച്ച് പടക്കം വിറ്റിരുന്ന ഒാൺലൈൻ സൈറ്റുകൾ വിൽപ്പന നിർത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us