വോട്ടെടുപ്പ് അവസാനിച്ചു;ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍.

ബെംഗളൂരു: കർണാടകയിൽ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പോളിങ് അവസാനിച്ചു. ബെല്ലാരി–63.85, ഷിമോഗ–61.05 , മാണ്ഡ്യ–53.93, ജമാഖണ്ഡി–81.58, രാമനഗര– 73.71 എന്നിങ്ങനെയാണു വിവിധ സീറ്റുകളിലെ പോളിങ് ശതമാനം. മൂന്നു ലോക്സഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു.

  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്

ഷിമോഗ സീറ്റിൽ തന്റെ മകനായ ബി.എസ്. രാഘവേന്ദ്രയുടെ വിജയം 101 ശതമാനം ഉറപ്പാണെന്നും യെഡിയൂരപ്പ പറഞ്ഞു. ബെല്ലാരിയിലും ജമാഖണ്ഡിയിലും ബിജെപി വിജയിക്കാൻ പോകുകയാണ്. എല്ലാ സീറ്റുകളിലും ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെല്ലാരി ഉപതിരഞ്ഞെടുപ്പിനിടെ ഹരഗിനിദോനി ഗ്രാമത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമല്ലെന്ന പരാതി ഉന്നയിച്ച് വനിതാ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് വോട്ടിങ്ങിനെ ബാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us