ഓടുന്ന ബൈക്കിൽ കമിതാക്കളുടെ പ്രണയലീല 

റോഡ് സുരക്ഷ സംബന്ധിച്ച്‌ ആശങ്കയുണ്ടാക്കുന്ന ഒരു വീഡിയോയാണ് അടുത്തിടെ രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് പുറത്തു വന്നത്.

അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനിടെ കമിതാക്കളുടെ അതിരുവിട്ട പ്രണയലീലകളാണ് വീഡിയോയിലുള്ളത്.

റോഡുകളില്‍ വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഇത്തരം പ്രവർത്തികള്‍.

വാഹനമോടിക്കുന്നവരുടെയും റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന പ്രവർത്തിയാണിതെന്ന് വീഡിയോ കണ്ടവർ പറയുന്നു.

വളരെ അപകടകരമായ രീതിയിലാണ് യുവതി ബൈക്കിലിരിക്കുന്നത്.

വാഹനമോടിക്കുന്നയാള്‍ക്ക് നേർക്ക് തിരിഞ്ഞ് ഇന്ധന ടാങ്കിനു മുകളിലാണ് യുവതി ഇരിക്കുന്നത്.

നന്ത പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള കോട്ട-ബുണ്ടി നാഷണല്‍ ഹൈവേയിലായിരുന്നു കമിതാക്കളുടെ ബൈക്കിലുള്ള പ്രണയലീലകളും അഭ്യാസപ്രകടനവും.

ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പോലീസ് യുവാവിനെ കണ്ടെത്തിയത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേർ ഇവരുടെ നിരുത്തരവാദിത്തപരവും മര്യാദയില്ലാത്തതുമായ പെരുമാറ്റത്തെ വിമർശിച്ച്‌ രംഗത്തെത്തി.

ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു.

കൈത്തൂണില്‍ താമസിക്കുന്ന മുഹമ്മദ് വസീം (25) എന്നയാളാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഓടുന്ന ബൈക്കിലിരുന്ന് അതിരുവിട്ട രീതിയില്‍ സ്നേഹപ്രകടനം നടത്തിയ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തതായി വീഡിയോയോട് പ്രതികരിച്ചുകൊണ്ട് കോട്ട പോലീസ് അറിയിച്ചു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും മറ്റൊരു ട്വീറ്റില്‍ പോലീസ് അറിയിച്ചു.

പ്രതി മുഹമ്മദ് വസീമിനും പെണ്‍കുട്ടിക്കും എതിരെ ഐപിസി സെക്ഷൻ 294 എ പ്രകാരമാണ് എഫ്‌ഐആർ ഫയല്‍ ചെയ്തിരിക്കുന്നത്.

കോട്ടയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്.

എന്നാല്‍ രണ്ട് പേരും രണ്ട് സ്ഥലങ്ങളില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us