വൈദ്യുതാഘാതമേറ്റ് സ്കൂൾ വിദ്യാർഥി മരിച്ചു;

ബെംഗളൂരു : ചിക്കമഗളൂരുവിൽ െറസിഡൻഷ്യൽ സ്കൂൾവിദ്യാർഥി സ്കൂൾ പരിസരത്ത് വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ചിക്കമഗളൂരു ഹുല്ലഹള്ളി സ്വദേശി ആകാശ് (13) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ കാഡുർ കുപ്പാളിലെ മൊറാർജി െറസിഡൻഷ്യൽ സ്കൂൾ പരിസരത്താണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന ആകാശ് മരത്തിൽ കയറുന്നതിനിടെ നിയന്ത്രണംവിട്ട് വൈദ്യുതി ലൈനിൽ തൊടുകയായിരുന്നു. നിലത്തുവീണ കുട്ടിയെ ഉടൻ കാഡുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ഇതേത്തുടർന്ന് വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. മുൻ എം.എൽ.എ. വൈ.എസ്.വി. ദത്തയും സ്കൂളിലെത്തി സാമൂഹികക്ഷേമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു.

പിന്നീട് സാമൂഹികക്ഷേമവകുപ്പ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. കാഡുർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts