മലയാളിയായ 5 വയസ്സുകാരൻ ബെംഗളൂരു-മൈസൂരു പാതയിൽ ഉണ്ടായ കാറപകടത്തിൽ മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ മലയാളികുടുംബം സഞ്ചരിച്ച കാർ ലോറിയിലിടിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു.

കണ്ണൂർ മുഴുപ്പിലങ്ങാട് ടി.കെ. ഹൗസിൽ ഷാനവാസിന്റെ മകൻ മുഹമ്മദ് തമീം ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാലോടെ മാണ്ഡ്യയിലായിരുന്നു അപകടം.

ഹൈദരാബാദിൽ താമസിക്കുന്ന കുടുംബം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ലോറിയുടെ പിന്നിലിടിച്ച കാർ തലകീഴായി മറിഞ്ഞു.

  ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ

ഗുരുതരമായി പരിക്കേറ്റ തമീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷാനവാസിന്റെ ഭാര്യ സുഹൈലയെ പരിക്കുകളോടെ ആദ്യം മൈസൂരുവിലെ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസിലും പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us