പ്രജ്വൽ രേവണ്ണയുടെ കുടുംബത്തിന് അദ്ദേഹത്തെ കുറിച്ച് എല്ലാം അറിയാം; സിദ്ധരാമയ്യ 

ബെംഗളൂരു: ഒളിവില്‍പ്പോയ ജെഡി(എസ്) എംപിയും സെക്‌സ് വീഡിയോ കേസിലെ മുഖ്യപ്രതിയുമായ പ്രജ്വല് രേവണ്ണയുടെ കുടുംബത്തിന് ഇയാളെക്കുറിച്ച്‌ എല്ലാം അറിയാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് പ്രജ്വല് രേവണ്ണയുടെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ ഡി ദേവഗൗഡ മുന്നറിയിപ്പ് നല്‍കിയതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍, പ്രജ്വല് തൻ്റെ കുടുംബത്തെ അറിയിക്കാതെ പോയോ? അവൻ തൻ്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലേ? പ്രജ്വല്‍ താനുമായി ആദ്യം മുതല്‍ ബന്ധപ്പെട്ടിരുന്നില്ലെന്ന് അമ്മാവൻ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

എന്നാല്‍, പ്രജ്വല് തൻ്റെ മകനെപ്പോലെയാണെന്ന് കുമാരസ്വാമി പ്രചാരണത്തിനിടെ അവകാശപ്പെട്ടു.

“അവർ തമ്മില്‍ ആശയവിനിമയം നടന്നിരുന്നുവെന്ന് ഈ പ്രസ്താവന തെളിയിക്കുന്നില്ലേ? പ്രജ്വലിൻ്റെ കാര്യം അവൻ്റെ വീട്ടുകാർക്ക് അറിയാം. ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളുടെ വസ്ത്രം ധരിക്കല്‍, ഇരകളെ ഭീഷണിപ്പെടുത്തുന്നതിനായി ലൈംഗികപ്രവൃത്തികള്‍ നിർബന്ധിച്ച്‌ വീഡിയോ പകർത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ എഫ്‌ഐആറില്‍ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts