കനത്ത വേനൽ മഴ തുടരുന്നു; നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ഓട നവീകരണം തകൃതിയായി നടക്കുന്നു

ബെംഗളൂരു: ഇക്കുറി കനത്ത കാലവർഷം ലഭിച്ചേക്കുമെന്ന പ്രവചനങ്ങളുള്ളതിനാൽ കൃത്യമായ മുന്നൊരുക്കം നടത്താൻ ജില്ലാ അധികൃതർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി.

കലക്ടർമാരും ജില്ലാ പഞ്ചായത്ത് സിഇഒമാരും പങ്കെടുത്ത വിഡിയോ കോൺഫറൻസ് യോഗത്തിലാണു നിർദേശം നൽകിയത്.

ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സന്നിഹിതനായിരുന്നു. സംസ്ഥാനത്ത് മിക്കയിടത്തും കനത്ത വേനൽ മഴ തുടരുകയാണ്.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

വെള്ളപ്പൊക്കം ഒഴിവാക്കാൻ നഗരമേഖലകളിലെ ഓട നവീകരണത്തിനു പ്രാധാന്യം നൽകാൻ നിർദേശിച്ച മുഖ്യമന്ത്രി, ഇതിന്റെ പേരിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ ജില്ലാ അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts