ഒന്നര വയസുകാരിയെ മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടി; തെളിവായത് അജ്ഞാതന്റെ കത്ത് 

മുംബൈ: ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

താനെയില്‍ മാർച്ച്‌ 18ന് നടന്ന ക്രൂര കൊലപാതകം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്.

പോലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച്‌ സൂചന നല്‍കിയത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മാതാപിതാക്കള്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 38 കാരനായ പിതാവ് ജാഹിദ് ഷെയ്ഖ് 28 കാരിയായ ഭാര്യ നൂറമി എന്നിവരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് മാതാപിതാക്കള്‍ സഹകരിച്ചിരുന്നില്ല.

പിന്നീട് ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.

മൃതദേഹം അഴുകിയ നിലിലായിരുന്നുവെന്നും കുട്ടിയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.

മാർച്ച്‌ 18 ന് ആണ് മാതാപിതാക്കള്‍ കുട്ടിയെ കൊലപ്പെടുത്തിയത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.

  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ

ബുധനാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ ഏപ്രില്‍ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

എന്താനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പറഞ്ഞിട്ടില്ല.

കൊലപാതക കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ബന്ധുക്കളുടേയും പ്രദേശവാസികളുടേയും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
[masterslider id="10"]

Related posts