പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തേക്ക് 

ബെംഗളൂരു: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാനത്തേക്ക്.

ഞായറാഴ്ച മൈസുരുവില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

അന്നുതന്നെ മംഗളൂരുവിലെ റോഡ് ഷോയിലും പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്.

ഇതിന് മുന്‍പ് കലബുര്‍ഗിയും ശിവമോഗയിലും മോദി പ്രചാരണത്തിന് എത്തിയിരുന്നു.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

പ്രധാനമന്ത്രി മൈസൂരുവില്‍ മെഗാ റാലിയെ അഭിസംബോധന ചെയ്യുമെന്നും മംഗളൂരുവില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി വി സുനില്‍ കുമാര്‍ പറഞ്ഞു.

ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൈസൂരു, ചാമരാജനഗര്‍, മാണ്ഡ്യ, ഹാസന്‍ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി മോദി സംവദിക്കും.

പ്രധാനമന്ത്രിക്കൊപ്പം ബിജെപിയുടെയും ജെഡിഎസിന്റെയും നേതാക്കളും പങ്കെടുക്കും.

അന്നേദിവസംം വൈകുന്നേരം 6 മണിക്ക് നാരായണ ഗുരു സര്‍ക്കിളില്‍ നിന്ന് മംഗളൂരുവില്‍ മോദി ഏകദേശം 1.5 കിലോമീറ്റര്‍ റോഡ്‌ഷോ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts