11 കാരിയെ ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു

പഞ്ചാബ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റി, വിവാഹം ചെയ്തു.

11 വയസുകാരി ആണ് ദാരുണ സംഭവത്തിന് ഇരയായത്.

ഷെയ്ഖ്പുര ജില്ലയിലെ ഫെറോസ്വാല പ്രദേശത്താണ് സംഭവം.

വിഷയത്തില്‍ പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി രമേഷ് സിംഗ് അരോറ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്‍കി.

കുട്ടിയെ സന്ദർശിച്ച ശേഷമാണ് നടപടി.

കുട്ടിയുടെ അയല്‍വാസികളടക്കമുള്ള മൂന്നു പേർക്കെതിരെയാണ് പരാതി.

സലീം മസിഹ് എന്ന‌യാളുടെ വീട്ടിലെത്തിയ പോലീസ് സംഘം മ‌കള്‍ക്കൊപ്പം ഫെറോസ്വാല കോടതിയില്‍ ഹാജരാകാൻ പറഞ്ഞു.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ബന്ധുക്കള്‍ക്കും മകള്‍ക്കുമൊപ്പം കോടതിയിലെത്തിയ ഇവർ‌ക്കെതിരെ ഇമ്രാൻ സർഫറാസ് എന്നയാള്‍ ഒരു പരാതി നല്‍കിയിരുന്നു.

സർഫറാസ് 11കാരിയായ മകളുടെ ജനന സർട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഞെട്ടിക്കുന്ന കാര്യമെന്തെന്നാല്‍ അപേക്ഷയ്‌ക്കൊപ്പം അവളുടെ വിവാഹ സർട്ടിഫിക്കറ്റുമുണ്ടായിരുന്നു- പിതാവ് പറഞ്ഞു.

കുട്ടിയെ മതപരിവർത്തനം നടത്തിയ ശേഷം നിർബന്ധിച്ച്‌ വിവാഹം നടത്തിയെന്നായിരുന്നു പരാതി.

എന്നാല്‍ സർഫറാസാണ് തന്നെ വിവാഹം ചെയ്തതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

വാട്ടർ പാർക്കിലേക്ക് ഒരു ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വിവാഹ രജിസ്ട്രേഷനില്‍ ഒപ്പിടാൻ സർഫറാസ് നിർബന്ധിച്ചതെന്ന് കുട്ടി പ്രാദേശിക മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

തെളിവുകള്‍ പരിശോധിച്ച കോടതി സർ‌ഫറാസിന്റെ പരാതി തള്ളുകയും ഇയാള്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts